ആശാനക്ഷരമൊന്നു പിഴച്ചാല്‍...
റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നു കഴിഞ്ഞവര്‍ഷം അവസാനം വിപണിയിലിറക്കിയ 30,000 കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകള്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാത്തവയായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടണ്ടായിരുന്നു. 5 എ.ജി, 3 എ.പി സീരീസില്‍പെട്ടതായിരുന്നു ഇവയെന്നാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനല്‍ 2016 ജനുവരി 19 നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രസിലാണത്രെ ഈ നോട്ടുകള്‍ അച്ചടിച്ചത്. സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത നോട്ട് അച്ചടിച്ചതിന്റെ പേരില്‍ മാനേജര്‍ എച്ച്.കെ വാജ്‌പേയിയെും ഡെപ്യൂട്ടി മാനേജര്‍ രവീന്ദര്‍സിങിനെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സാധാരണ ഇത്തരം നോട്ടുകള്‍ കൈയോടെ നശിപ്പിക്കുകയാണു ചെയ്യുക. കൈയബദ്ധമായതിനാല്‍ ഈ സീരീസുകളില്‍പെട്ട നോട്ടുകളുമായി വരുന്നവര്‍ക്കു മൂല്യം അനുവദിച്ചുകൊടുക്കണമെന്ന് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സല്‍നിയില്‍ ആക്‌സിസ് ബാങ്കിന്റെ നോയ്ഡ 51 സെക്ടര്‍ ബ്രാഞ്ചില്‍ 20 വ്യാജ അക്കൗണ്ടണ്ടുകളിലായി 60 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെണ്ടത്തി. ഇതേത്തുടര്‍ന്ന് 50 അക്കൗണ്ടണ്ടുകള്‍ മരവിപ്പിക്കുകയും 24 ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടണ്ടായി.
കള്ളപ്പണവേട്ട നടത്തുന്നിടത്ത് എങ്ങനെ പുതുതായി ഇറങ്ങിയ നോട്ടുകളും പെടുന്നുവെന്നതാണു കൗതുകകരമായ ചോദ്യം. മഹാരാഷ്ട്രയിലെ പൂനെയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര പാര്‍വതി ശാഖയില്‍ ഒരാളുടെ പേരിലുള്ള 15 ലോക്കറുകളില്‍നിന്നായി ആദായനികുതി വകുപ്പ് 10.8 കോടി രൂപ പിടിച്ചതില്‍ 8.8 കോടിയും പുതിയനോട്ടുകളായിരുന്നു. വസായവിരാര്‍ നഗരസഭയിലെ ശിവസേനാ നേതാവ് ധനഞ്ജയ് ഗാവ്‌ഡെയുടെ കാറിന്റെ ഡിക്കിയില്‍നിന്ന് 40 ലക്ഷത്തിന്റെ പുതിയ നോട്ടുകളും ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമാണ്കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ഗാവ്‌ഡെ അറസ്റ്റിലായി.
തലേന്നു മുക്കാല്‍ കിലോഗ്രാം സ്വര്‍ണം മാത്രം വില്‍പന നടത്തിയ ഒരു സ്വര്‍ണവ്യാപാരി പ്രധാനമന്ത്രി മോദി അസാധുപ്രഖ്യാപനം നടത്തിയ ദിവസം 45 കിലോ സ്വര്‍ണമാണ് വിറ്റതെന്നു സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്റ്‌സ് ചൂണ്ടണ്ടിക്കാട്ടുകയുണ്ടണ്ടായി. പുതുതായി അച്ചടിച്ചനോട്ടുകളില്‍ എഴുപതുകോടിയോളം രൂപ നാടിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചുവച്ചനിലയില്‍ കണ്ടെണ്ടത്തി.
3185 കോടി രൂപയുടെ കള്ളപ്പണത്തോടൊപ്പം 86 കോടി രൂപയുടെ പുതിയനോട്ടുകള്‍ പൂഴ്ത്തിവച്ചതും പിടികൂടിയെന്ന് ആദായനികുതിവകുപ്പു പറയുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാംമോഹനറാവുവിന്റെയും മകന്റെയും വീടുകള്‍ പരിശോധിച്ച് 48 ലക്ഷം രൂപയുടെ പുതിയനോട്ടുകളും ഏഴു കിലോ സ്വര്‍ണവും കണ്ടെണ്ടത്തിയെന്നാണു വാര്‍ത്ത. നോട്ട് റദ്ദാക്കലിനു പിന്നാലെ 2000 രൂപയുടെ 200 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടെന്നു ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി അവകാശപ്പെടുമ്പോഴാണിത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഡയരക്ടറായ അഹമ്മദാബാദ് സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കി പ്രഖ്യാപിച്ച മൂന്നുദിവസത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപം ആദായനികുതിവകുപ്പു കണ്ടെണ്ടത്തി. ഗുജറാത്തിലെ 18 സഹകരണ ബാങ്കുകളില്‍ പതിനേഴും ബി.ജെ.പി നിയന്ത്രണത്തിലാണ്. അതേസമയം, നല്ലനിലയില്‍ നടക്കുന്ന കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് പിന്നാലെയാണു കേന്ദ്രം ഓടുന്നത്.
രാജസ്ഥാനിലെ ചുരുതാരാ നഗര്‍ പൊലിസ് ചെക്ക് പോസ്റ്റിനരികെ ഒരു മാരുതി കാറില്‍നിന്ന് രണ്ടണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ പുറത്തേക്കെറിയുന്നത് കണ്ടണ്ടു പിടികൂടിയ പൊലിസിനു കിട്ടിയതു നാലുലക്ഷം രൂപയാണ്. കൊല്‍ക്കത്തയില്‍ മെതിയബര്‍സ എന്ന ചേരിപ്രദേശത്തു താമസിക്കുന്ന പാവപ്പെട്ട ഒരു യുവതിയുടെ അക്കൗണ്ടണ്ടില്‍ 60 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടത് അവരറിഞ്ഞത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍നിന്നുള്ളവര്‍ റെയ്ഡിനെത്തിയപ്പോഴാണ്. നവംബര്‍ എട്ടിനു ചിലര്‍ ചില കടലാസുകളില്‍ ഒപ്പുവാങ്ങിപ്പോയിരുന്നുവെന്നു മാത്രമാണ് ആ യുവതിക്കു പറയാനുണ്ടണ്ടായിരുന്നത്.
രണ്ടണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും 64 ലക്ഷം രൂപയുടെ പുതിയനോട്ടുകളുമായി ദീപക് ഭാരതീയ എന്ന ഒരു വ്യവസായിയെയും സന്ദീപ്, ആയുഷ് എന്നീ കൂട്ടാളികളെയും രാജസ്ഥാന്‍ പൊലിസ് വൈശാലിനഗറില്‍നിന്നു അറസ്റ്റ്‌ചെയ്തു. ഡിസംബര്‍ അവസാനത്തില്‍ പുറപ്പെടുവിച്ച ഏറ്റവും പുതിയ കണക്കുപ്രകാരം 3300 കോടി കള്ളപ്പണമാണു പിടികൂടിയത്. എന്നാല്‍, ഇതില്‍ 92 കോടി രണ്ടണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണത്രെ.
ഇപ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത് തിരിച്ചെടുക്കപ്പെട്ട 15-44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ക്ക് മുഴുവനായും പുതിയനോട്ടുകള്‍ നല്‍കില്ല എന്നാണ്. അച്ചടിച്ചുകിട്ടാനുള്ള പ്രയാസം സര്‍ക്കാര്‍ മനസിലാക്കിയത് ഇപ്പോള്‍ മാത്രമാണെന്നര്‍ഥം. നല്‍കാന്‍ നോട്ടില്ലെന്നു മാത്രമല്ല, അച്ചടിക്കാന്‍ കടലാസുപോലും ഇല്ലത്രേ. ഇരുപതിനായിരം ടണ്‍ കറന്‍സി കടലാസ് ഒന്‍പതു രാഷ്ട്രത്തില്‍നിന്നു ഇറക്കുമതി ചെയ്യാനുള്ള ഓട്ടത്തിലാണത്രേ അധികൃതര്‍.
മൈസൂര്‍, നാസിക്, ദേവാസ്, സല്‍ബോണി എന്നീ നാലു സെക്യൂരിറ്റി പ്രസുകള്‍ മാത്രമുള്ള ഇന്ത്യയില്‍ മൂന്നു ഷിഫ്റ്റ് ജോലി ചെയ്താലും ദിവസം പത്തുകോടിയിലേറെ കറന്‍സി അച്ചടിക്കാന്‍ സൗകര്യമില്ലെന്നിരിക്കെയാണു 14 ലക്ഷം കോടിയുടെ കറന്‍സി മരവിപ്പിച്ചത്. പറയുന്ന കാരണമാകട്ടെ, കള്ളപ്പണം പിടിക്കാന്‍ എന്നും. എന്നാല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ പറയുന്നത് ഇന്ത്യയില്‍ ഒരുലക്ഷം കോടി രൂപ കള്ളപ്പണം മാത്രമാണുള്ളതെന്നാണ്.
വിദേശകള്ളപ്പണം പിടിക്കാന്‍ പ്രസ്താവനയിറക്കി നടന്നവര്‍ അങ്ങനെ കാലം കഴിച്ചു. അവരെ നോട്ടുദുരന്തം തീരെ ബാധിച്ചില്ല. നാടിനെയാകെ സ്തംഭിപ്പിച്ചു പ്രഖ്യാപിച്ച നോട്ടുദുരിതം പേറേണ്ടണ്ടി വന്നവര്‍ പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഉല്‍പാദനം നിലയ്ക്കുകയും വ്യാപാരം സ്തംഭിക്കുകയും ചെയ്യുമ്പോള്‍ നാടിന്റെ സമ്പദ്‌വ്യവസ്ഥ അന്‍പതുദിവസത്തിനകം മെച്ചപ്പെടുമെന്നു പറഞ്ഞ ലോജിക്കാണു ബഹുഭൂരിപക്ഷത്തിനെന്ന പോലെ അധികൃതര്‍ക്കുതന്നെയും ഇപ്പോള്‍ ബോധ്യപ്പെട്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ കഴിഞ്ഞദിവസം പറഞ്ഞത് പണംപിന്‍വലിക്കുന്നതിലെ പ്രതിസന്ധി ഡിസംബറിനു ശേഷവും തുടരുമെന്നാണ്. അസാധുവല്‍ക്കരണം നാട്ടുകാര്‍ക്കു പ്രശ്‌നമാണെന്നു കണ്ടയുടന്‍ പിന്‍വലിച്ച വെനിസ്വേലയുടെ മാതൃക നമുക്കു കാണാനാകുന്നില്ല. ലോകത്തിലെ ഏറ്റവുംവലിയ എണ്ണയുല്‍പാദന രാജ്യങ്ങളില്‍ ഒന്നായിട്ടും ആ തെക്കേയമേരിക്കന്‍ രാഷ്ട്രം കൈക്കൊണ്ടണ്ട നടപടി നമുക്കു പാഠമാകേണ്ടണ്ടതാണ്. 27 കോടി ജനങ്ങള്‍ മാത്രമുള്ള അവിടെ ജനാധിപത്യം പുലര്‍ന്നത് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു പതിറ്റാണ്ടു കഴിഞ്ഞശേഷമാണ്.
കുഞ്ചന്‍നമ്പ്യാരിലേക്കുതന്നെ നമുക്കു തിരിച്ചുചെല്ലാം. അന്‍പതോളം തുള്ളല്‍ക്കഥകള്‍ എഴുതിയുണ്ടാക്കി രംഗത്തവതരിപ്പിക്കുകയും ശിഷ്യന്മാരെക്കൊണ്ടു തുള്ളിപ്പിക്കുകയും ചെയ്ത ശേഷം കടന്നുപോയ ചിരിയുടെ തമ്പുരാന്‍ എഴുതിവച്ച വരികളിലേയ്ക്കു തന്നെയാകട്ടെ മടക്കയാത്ര.
'ആശാനക്ഷരമൊന്നു പിഴച്ചാല്‍, അന്‍പത്തൊന്നു പിഴയ്ക്കും ശിഷ്യന്...'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."