HOME
DETAILS
MAL
പാരിപ്പളളി മെഡിക്കല്‍ കോളജിന് 18.03 കോടി രൂപയുടെ ഭരണാനുമതി
backup
January 06 2017 | 00:01 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പാരിപ്പളളി മെഡിക്കല്‍ കോളജിന് 18.03 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിലവാരമുളളതാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ വെന്റിലറ്റര്‍, സി.ടി.സ്കാന്‍, ലബോറട്ടറി കെമിക്കല്‍സ്, മറ്റു അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ മുതലായവ വാങ്ങി സജ്ജീകരിക്കുന്നതിനാണ് ഭരണാനുമതി നല്‍കിയത്.
മെഡിക്കല്‍ കോളജില്‍ 390 തസ്തിക നേരത്തെ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."