ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ മതേതര കൂട്ടായ്മ ഉയരണം: സി. മോയിന്‍ കുട്ടി
കൊടുവള്ളി: കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ മതേതര കൂട്ടായ്മ ഉയര്‍ന്ന് വരണമെന്ന്് മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍ കുട്ടി അഭിപ്രായപ്പെട്ടു.
പന്നൂരില്‍ മുസ്്‌ലിം ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപ്രബോധകര്‍ക്ക് നേരെയുള്ള അനാവശ്യ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് വി.എം.ഉമ്മര്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. അഷ്‌ക്കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. കിഴക്കോത്ത് പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.
എന്‍.സി.ഉസ്സയിന്‍ മാസ്റ്റര്‍, കെ.കെ.ജബ്ബാര്‍ മാസ്റ്റര്‍, വി.കെ.കുഞ്ഞായിന്‍ കുട്ടി മാസ്റ്റര്‍, എന്‍.കെ.അബൂബക്കര്‍ മാസ്റ്റര്‍, എം.പി ഉസ്സയിന്‍ ഹാജി, കെ.അബ്ദുല്‍ ഖാദര്‍, പട്ടനില്‍ നാസര്‍, കാരക്കോത്ത് അബ്ദുറഹ്മാന്‍ മൗലവി, ഇ.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.കെ.ശംസുദ്ധീന്‍ മാസ്റ്റര്‍, കെ.അബൂബക്കര്‍ ഹാജി, ആര്‍.കെ.ഫാറൂഖ്, കുന്നോത്ത് ബാവ, സുബൈര്‍ മലയില്‍, കെ.കെ.ആഷിഖ് അലി, ഇഖ്ബാല്‍ പടിഞ്ഞാറയില്‍, സി.പി.അജ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."