HOME
DETAILS

വീട് കത്തിനശിച്ചു

  
backup
January 06 2017 | 04:01 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

വാണിമേല്‍: വിലങ്ങാട് വായാട് മലയിലെ കനിരാകത്ത് അപ്പച്ചന്റെ വീട് കത്തി നശിച്ചു. ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് സംഭവം. വീട്ടുകാര്‍ വീട് പൂട്ടി പുറത്ത് പോയിരിക്കുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന സ്വര്‍ണവും പണവുമടക്കം വീട് പൂര്‍ണമായും കത്തി നശിച്ചു. ഏതാണ്ട് 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിനോടു ചേര്‍ന്നുള്ള തേങ്ങാ കൂടയ്ക്ക് തീ പിടിച്ചതാണ് തീ പടരാന്‍ കാരണം. വീടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിച്ചു ഇരുന്നൂറോളം വാര അകലെ വരെ തീ പടര്‍ന്നത് ജനങ്ങളില്‍ ഭീതി പരത്തി. ഓടി കൂടിയ നാട്ടുകാരും അഗ്‌നി ശമന സേനയും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."