മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ദേശീയ പരിശീലന കേന്ദ്രമാക്കാന്‍ ശുപാര്‍ശ ചെയ്യും; ദേശീയ നിലവാരത്തിലേക്ക്
കണ്ണൂര്‍: മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ദേശീയ പരീശീലന കേന്ദ്രമാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് യുവജന ക്ഷേമകാര്യങ്ങള്‍ക്കുള്ള നിയമസഭാ സമിതി. കോംപ്ലക്‌സ് സന്ദര്‍ശിച്ച ശേഷം കല്കടറേറ്റില്‍ നടത്തിയ സിറ്റിങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍. മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനു സ്വന്തമായി 17 എക്കര്‍ സ്ഥമുണ്ട്. മൂന്നേക്കര്‍ സ്ഥലത്തു മാത്രമായാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം. ബാക്കി സ്ഥലം ഉള്‍പ്പെടുത്തി ദേശീയ ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാരിനു മുന്നില്‍ വയ്ക്കുക. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്‌പോര്‍ട്‌സ് ഹോസ്റ്റലും പണിയുന്നതിനു ശുപാര്‍ശ ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമേ മുണ്ടയാട് സ്‌റ്റേഡിയത്തിലേക്കുള്ളൂ. കണ്ണൂര്‍ നഗരത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും വളരെ അടുത്തുള്ള സ്‌റ്റേഡിയം ദേശീയ പരിശീലന കേന്ദ്രമാക്കുന്നത് കണ്ണൂരിന്റെ കായിക മേഖലക്കു വലിയ ഗുണകരമാകുമെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
യുവജന ക്ഷേമകാര്യ നിയമസഭാ സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.യുടെ നേതൃത്വത്തില്‍ അംഗങ്ങളും എം.എല്‍.എമാരുമായ ഹൈബി ഈഡന്‍, അഡ്വ. കെ രാജന്‍, എന്‍ രാജേഷ്, ഐ.ബി സതീഷ്, എസ് ശബരീനാഥ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."