HOME
DETAILS

'എന്റെ മയ്യഴി നിങ്ങളുടെയും' പ്രകാശനം ചെയ്തു

  
backup
January 06 2017 | 05:01 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af%e0%b4%b4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%af

മാഹി: മയ്യഴിയുടെ ചരിത്രകാരനും പ്രഭാഷകനുമായ സി.എച്ച് ഗംഗാധരന്റെ 'എന്റെ മയ്യഴി നിങ്ങളുടെയും' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗംഗാധരന്റെ എഴുത്തുകള്‍ സമാഹരിച്ച് മയ്യഴി കൂട്ടമാണ് പുസ്തകം പുറത്തിറക്കിയത്. മാഹി പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ പുസ്തകം പ്രകാശനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് ജനിച്ചതെങ്കിലും കര്‍മം കൊണ്ട് മയ്യഴിക്കാരനായി മാറിയ വ്യക്തിയാണ് അദ്ദേഹമെന്നു എം മുകുന്ദന്‍ പറഞ്ഞു. പുസ്തകത്തില്‍ നിന്നുള്ള വരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."