അയ്യപ്പ ഭക്തരെ കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കാഞ്ഞങ്ങാട്: അയ്യപ്പ ഭക്തരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് വച്ച് കടിഞ്ഞിമൂലയിലെ കൃഷ്ണന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തര്‍ ഇവര്‍ക്കായി ഒരുക്കിയ ഭിക്ഷയില്‍ പങ്കെടുക്കുന്നതിന് വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഇവരെ സി.പി.എം.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ല്, കുപ്പി എന്നിവ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പറയുന്നു.
സംഭവത്തില്‍ അയ്യപ്പ ഭക്തരായ ചന്ദ്രന്, അനുരാഗ്,അഭിരാം എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. സാരമായി പരുക്കേറ്റ ചന്ദ്രന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ടെമ്പോ വാനില്‍ സഞ്ചരിക്കുകയായിരുന്ന അയ്യപ്പ ഭക്തര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ധരിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."