ജില്ലാ സ്പോര്‍ട്സ് ഹോസ്റ്റലിലെ പീഡനം; മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
കാസര്‍കോട്: കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്ട്സ് ഹോസ്റ്റലിലെ അന്തേവാസികളെ പീഡിപ്പിക്കുന്നതായുള്ള പരാതി ജില്ലാ കലക്ടറും സ്പോര്‍ട്ട്സ് കൗണ്‍സിലും അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം.
ഒളിമ്പിക് മത്സരപശ്ചാത്തലവും കോച്ചിങ് പരിശീലനവുമുള്ള സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രതിനിധി അന്വേഷിക്കണമെന്നാണ് നിര്‍ദ്ദേശം. പരാതികള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
പരാതിയെ കുറിച്ച് ജില്ലാ കലക്ടര്‍ മറ്റൊരു അന്വേഷണം നല്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇന്നു രാവിലെ 11 ന് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."