വണ്ടൂര്‍ പഞ്ചായത്ത്: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ അപാകതയെന്ന്
വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ക്കാര്‍ക്ക് പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നതില്‍ അപാകതയെന്ന ആരോപണവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരാണ് പെന്‍ഷന്‍കാര്‍ക്ക് ന്യായമായി കിട്ടേണ്ട തുക മുഴുവനായി നല്‍കാതെ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് പിടിച്ചുവച്ചിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരുടെ തുക പോലും പൂര്‍ണമായി നല്‍കുന്നില്ല. പ്രാദേശിക ഇടത് നേതാക്കളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നും പെന്‍ഷന്‍ തുക മുഴുവനായി നല്‍കാതെ അന്യായമായി തടഞ്ഞുവച്ച സി.പി.എം. ഭരണ സമിതിയുടെ കീഴിലുള്ള വണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. പി അബ്ദുല്‍ സലാം ഏമങ്ങാട് അധ്യക്ഷനായി. കെ.പി ഉണ്ണികൃഷ്ണന്‍, മാളിയേക്കല്‍ രാമചന്ദ്രന്‍, ശരീഫ് തുറക്കല്‍, കാപ്പില്‍ മുരളി, സി മുജീബ് റഹ്മാന്‍, എലിമ്പ്ര മുരളി, പി രായിന്‍, കെ.ടി ഷംസുദ്ദീന്‍, ചെമ്പന്‍ മുത്തു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."