തുറക്കല്‍ സ്‌കൂളില്‍ കുട്ടിക്കര്‍ഷകര്‍ വിത്തിറക്കി; വിളഞ്ഞത് നൂറുമേനി
മഞ്ചേരി: സ്‌കൂള്‍ കൃഷിയിടത്തില്‍ കുട്ടികര്‍ഷകര്‍ വിളയിച്ചത് നൂറുമേനി. തുറക്കല്‍ എച്ച്.എം.എസ്.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പഠനത്തോടൊപ്പം കൃഷിപാഠംകൂടി പഠിച്ച് മികവുതെളിയിച്ചത്. വിദ്യാര്‍ഥികള്‍ ജൈവകൃഷിയിലൂടെ നട്ടുനനച്ച 'ദിവാന്‍' ഇനത്തില്‍പെട്ട കപ്പ കഴിഞ്ഞ ദിവസം വിളവെടുപ്പ് നടത്തി. സ്‌കൂളിലെ പരിസ്ഥിതി ക്ലബിനു കീഴിലാണ് വിവിധ കൃഷിരീതികള്‍ നടപ്പിലാക്കുന്നത്.
കപ്പക്കൃഷിക്കു പുറമെ വാഴ, വഴുതന, ചേമ്പ് എന്നിവയും കുട്ടികര്‍ഷകരുടെ കൃഷിയിടത്തിലുണ്ട്. നടലും പരിചരണവും ജൈവവളപ്രയോഗവുമെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് നടന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുകയെന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. വിദ്യാര്‍ഥികള്‍ പറിച്ചെടുത്ത കപ്പ പാചകം ചെയ്തു വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ വിതരണം ചെയ്തിരുന്നു. പി.ടി.എ പ്രസിഡന്റ് ഹക്കീം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാജേശ്വരി, ഹൈദ്രോസ് മാസ്റ്റര്‍, ഹമീദ്, സി.ടി ജലീല്‍ ശിഹാബ്, മുനീര്‍, സമീര്‍നസ്‌റു, മുജീബ്, സബിത, രമ്യ, സ്വപ്‌ന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."