ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് സഹായം ലഭ്യമായില്ല
മാള: പേപ്പട്ടി യുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് സഹായം ലഭ്യമായില്ല. പൊയ്യ ചാക്കത്തറ ഗോപിയുടെ മകന് അതുല്‍ കൃഷ്ണക്കാണ് (12) പട്ടിയുടെ കടിയേറ്റത്. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം അനുവദിക്കുമെന്നാണ് കുട്ടിയുടെ പിതാവിനോട് അധികൃതര്‍ പറഞ്ഞിരുന്നത്. ഇതിനായി കഴിഞ്ഞ നാല് മാസങ്ങളായി ഓഫിസുകള്‍ കയറി ഇറങ്ങുകയാണിവര്‍. കലക്ടറേറ്റില്‍ തന്നെ നിരവധി തവണ കയറി ഇറങ്ങിയതായി ഗോപി പറയുന്നു. കൂലി പണിക്കാരനായ ഈ യുവാവിന് കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നതിനാല്‍ തൊഴിലിന് പോകാന്‍ കഴിഞ്ഞിരുന്നില്ല. ചികിത്സക്കു ശേഷം വിദ്യാര്‍ഥിയെ പൊയ്യയിലെ വിദ്യാലയത്തിലേക്ക് കൊണ്ടുവരുന്നതും തിരികെ കൊണ്ടു പോകുന്നതും ഗോപിയാണ്. ഇതും തൊഴിലിന് തടസമായി. നിര്‍ധന കുടുംബാംഗമായ ഗോപിയുടെ ജീവിതത്തിലേക്ക് നായ ദുരിതമായി ഓടികയറുകയായിരുന്നു.
ക്ലാസ് വിട്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ വഴിയില്‍ നിന്നായിരുന്നു നായയുടെ ആക്രമണം. മാസങ്ങളോളം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."