റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത പോലും മോദി ഇല്ലാതാക്കി: കെ.സി. വേണുഗോപാല്‍
പാലക്കാട്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വാസ്യത പോലും നരേന്ദ്രമോദി ഇല്ലാതാക്കി എന്ന് മുന്‍ കേന്ദ്രമന്ത്രിയും എം. പി.യുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ വിദഗ്ദനാണ് മോദി. ബാങ്കുകളില്‍ ഇപ്പോള്‍ വായ്പ കൊടുക്കാന്‍പോലും പണമില്ല. ഏകാധിപത്യത്തിന്റെ ശൈലിയുമായാണ് മോദി മുന്നോട്ടുപോവുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ്‌പോസ്റ്റോഫിസിന് മുന്‍പില്‍ നടത്തിയ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറുപത് ദിവസക്കാലമായി ഓരോ സാധാരണക്കാരനും ദുരിതം അനുഭവിക്കുകയാണ്. നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍പോലും അറിയാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.അതേസമയം കള്ളപ്പണക്കാര്‍ സുരക്ഷിതമായി അവരുടെ പണം മാറുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. നവംബര്‍ എട്ടിന് എടുത്ത തീരുമാനങ്ങളില്‍ നിന്നും ഓരോ മണിക്കൂറുകളിലും മോദി പിന്നാക്കം പോവുകയാണ്. ചെറുകിട കര്‍ഷകരുടെ ജീവിതം തന്നെ ദുസ്സഹമായി. നാല്‍പ്പത്തി എട്ട് ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ആത്മാഭിമാനം ഉണ്ടെങ്കില്‍ മോദി രാജിവെയ്ക്കുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാണിച്ച അഴിമതി ആരോപണം തെറ്റാണെങ്കില്‍ ആരോപണ വിധേയനായ കോര്‍പ്പറേറ്റ് മേധാവിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അയക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റില്‍ നിന്ന് മോദി ഒളിച്ചോടുകയാണ്.
കള്ളപ്പണം ഇല്ലാതാക്കാനും തീവ്രവാദികള്‍ക്ക് കള്ളനോട്ട് ലഭ്യമാക്കാതിരിക്കാനും വേണ്ടിയാണ് നോട്ട് നിരോധനം എന്നായിരുന്നു മോദിയുടെ വാദം. ഇത് രണ്ടും ശരിയല്ലെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പണംകൊണ്ട് മോദിയും റേഷന്‍കൊണ്ട് പിണറായിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
ഏകാധിപത്യത്തിന്റെ ശൈലിയുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും, കോണ്‍ഗ്രസ് ഒരു സിംഹമാണ്. മിക്ക സമയങ്ങളിലും മിക്ക സമയങ്ങളിലും അത് ഉറങ്ങിക്കിടക്കുകയാണ്. എന്നാല്‍ സിംഹം ഉണര്‍ന്നാല്‍ അത് ഏത് മോദിയേയും ചരിത്രത്തിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി. കെ. ശ്രീകണ്ഠന്‍ അധ്യക്ഷനായിരുന്നു. മയൂര ജയകുമാര്‍, വി.എസ് വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, കെ.എ. ചന്ദ്രന്‍, പി.ജെ. പൗലോസ്, എ. രാമസ്വാമി, സി.ചന്ദ്രന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, വി.ടി. ബല്‍റാം എം.എല്‍.എ, സി.പി. മുഹമ്മദ്, വി.സി. കബീര്‍, വിജയന്‍ പൂക്കാടന്‍, പി.വി. രാജേഷ്, എ. തങ്കപ്പന്‍, കെ. അപ്പു, എം.ആര്‍. രാമദാസ്, സി.ടി. സെയ്തലവി, ടി.പി. ഷാജി, കെ. ഭവദാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."