ശസ്ത്രക്രിയക്ക് ഉദാരമതികളുടെ സഹായം തേടുന്നു
പുല്‍പ്പള്ളി: പുല്‍പ്പള്ളി ചാമപ്പാറ പാഴുക്കരയില് സജിയുടെ ഭാര്യ സജിത(29)യ്ക്ക് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ഇതിനായി ചികിത്സ സഹായാ ധനസഹായ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം സജിതക്ക് കടുത്ത ശരീരവേദന അനുഭവപ്പെടുകയും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയില്‍ കരളിന്റെ തകരാറ് കണ്ടെത്തിയത്. കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് ചികിത്സയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ ചികിത്സ നടത്തുന്നതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കരള്‍ മാറ്റിവെക്കുന്നത് 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. ഐ.സി. ബാലകൃഷ്ണന് എംഎല്‍എയാണ് കമ്മിറ്റി രക്ഷാധികാരി. കാപ്പിസെറ്റ് എസ്ബിഐ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 36403987923. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0008786. വര്‍ഗീസ് മുരിയന്‍കാവില്‍, കെ.എന്‍. സുബ്രഹ്മണ്യന്, ഷിനു കച്ചിറയില്‍, ശശീന്ദ്രന്, ബിജു വരക്കില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."