തൊഴിലുറപ്പ് സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി; നേരത്തെ മുങ്ങിയവര്‍ വെട്ടിലായി
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് വാര്‍ഡ് 17ല്‍ പെട്ട അഞ്ചാംപീടികയില്‍ തൊഴിലുറപ്പ് പദ്ധതി ജോലി സ്ഥലത്ത് ബ്ലോക്ക് ഓഫിസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരെത്തി. നേരത്തെ ജോലിയില്‍ നിന്നും കയറിയ തൊഴിലാളികളുടെ കണക്കെടുത്തു.
തൊഴിലുറപ്പ് പദ്ധതിയുടെ നിയമാവലി ലംഘിക്കുന്ന തരത്തില്‍ ചിലരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലിയില്‍ നിന്നും നേരത്തെ കയറാന്‍ പ്രേരിപ്പിച്ചത് വാര്‍ത്തയായതാണ് ബ്ലോക്ക് ഓഫിസില്‍ നിന്നും ബി.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ജോലി സ്ഥലം സന്ദര്‍ശിക്കാന്‍ കാരണമായത്. നിയമാവലി ലംഘിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി ബി.ഡി.ഒ മുന്‍പാകെ എത്തി കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസത്തെ അന്വേഷണത്തില്‍ ജോലിയില്‍ നിന്നും നേരത്തെ കയറിയവരുടെ പേരുകള്‍ ശേഖരിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഇതോടെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ തൊഴിലാളികള്‍ നേരത്തെ കയറാന്‍ പ്രേരിപ്പിച്ച വരെ പഴിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."