യാതൊരു ന്യായികരണവുമില്ലതെയാണ് തൊഴിലാളികളെ പിരിച്ചു വിട്ടതെന്ന് എം.ബി രാജേഷ് എം.പി
നെടുമ്പാശ്ശേരി: യാതൊരു ന്യായികരണവും ഇല്ലതെയാണ് എയര്‍ ഇന്ത്യ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി ചെയ്തുവന്ന 54 തൊഴിലാളികളെ പിരിച്ചു വിട്ടിട്ടുള്ളതെന്നു എം.ബി രാജേഷ് എം.പി പറഞ്ഞു.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപെട്ട് വിമാനത്താവളത്തിനു മുന്പില് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപെട്ട് കേരളത്തില്‍ നിന്നുള്ള 20 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിച്ചതിന് പിന്നില്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്ര ഇന്റെലിജന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീമോന്‍ കയ്യാല അധ്യക്ഷനായിരുന്നു. അഡ്വ. എന്‍.സി.മോഹനന്, കെ.ജെ. ഐസക്, ടി.പി.ജോര്‍ജ്ജ്, വി.എസ്. ഷഡാനന്ദന്, ഇ.പി.സെബാസ്റ്റ്യന്‍, തമ്പി പോള്‍, എ.കെ.തോമസ്, കെ.എസ്.രാജേന്ദ്രന്, പി.വി.തോമസ്, സിജോ തച്ചപ്പിള്ളി, എ.എസ്.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10 വരെ രാപകല്‍ സമരം നീണ്ടുനില്‍ക്കും. 12ന് തൊഴിലാളികള്‍ എയര്‍ ഇന്ത്യ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."