കശുവണ്ടിഫാക്ടറികള്‍ തുറക്കാന്‍ നടപടി: ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം: അടഞ്ഞുകിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു നിയുക്ത മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കൊല്ലം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച ജില്ലയില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഗമ വേദിയിലായിരുന്നു മേഴ്സിക്കുട്ടിയമ്മ നയം വ്യക്തമാക്കിയത്. കയര്‍മേഖല ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും തീരദേശ സംരക്ഷണത്തിനും നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. പ്രകടനപത്രികയിലെ വികസന കാഴ്ചപ്പാടു മുന്‍നിര്‍ത്തി ജനപക്ഷത്തുനിന്നുള്ള പ്രവര്‍ത്തനം നടത്തുമെന്നു നിയുക്ത മന്ത്രി കെ.രാജു പറഞ്ഞു.
കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുകയും ഭരണം അഴിമതി വിമുക്തമാക്കുകയും ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. നിയുക്ത മന്ത്രിമാരെ കൂടാതെ ആര്.രാമചന്ദ്രന്,എം.നൗഷാദ്,അയിഷാപോറ്റി,ജി.എസ്.ജയലാല്‍,എന്‍.വിജയന്‍പിള്ള എന്നിവരായിരുന്നു സംഗമത്തിനെത്തിയത്.
ആര്.രാമചന്ദ്രന്,എം.നൗഷാദ്,അയിഷാപോറ്റി,ജി.എസ്.ജയലാല്‍,എന്‍.വിജയന്‍പിള്ള എന്നിവരും തങ്ങളുടെ വികസന സങ്കല്‍പ്പങ്ങള്‍ വിശദീകരിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍,സെക്രട്ടറി ഡി.ജയകൃഷ്ണന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."