സമസ്ത ബഹ്‌റൈന്‍ മീലാദ് കാംപയിന്‍ സമാപനം വെള്ളിയാഴ്ച ; നൗഷാദ് ബാഖവി ബഹ്‌റൈനിലെത്തുന്നു
മനാമ: പ്രമുഖ വാഗ്മിയും യുവപണ്ഡിതനുമായ എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഈ മാസം 13ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തുന്നു. ജനുവരി 13,14 (വെള്ളി, ശനി) തിയ്യതികളില്‍ മനാമ അല്‍ രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ നേതൃത്വത്തിലുള്ള ദ്വിദിന മത പ്രഭാഷണത്തിനാണ് ബാഖവി ബഹ്‌റൈനിലെത്തുന്നത്.
മുഹമ്മദ് നബി(സ) കുടുംബനീതിയുടെ പ്രകാശം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി ഒരു മാസമായി നടത്തി വരുന്ന മീലാദ് കാംപയിനിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് രണ്ടു ദിവസം നീളുന്ന മത പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. മീലാദ് കാംപയിന്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാസാഹിത്യ പരിപാടികള്‍ സമാപന ചടങ്ങുകളുടെ മുഖ്യ ആകര്‍ഷണമായിരിക്കും. ഇതോടനുബന്ധിച്ച് കുട്ടികളുടെ ബുര്‍ദ മജ്‌ലിസ്, ദഫ് പ്രോഗ്രാം, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവയും മൗലിദ് മജ്‌ലിസ്, സമൂഹ പ്രാര്‍ത്ഥന എന്നിവയും നടക്കും.
ജനുവരി 13ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ ആരംഭിക്കുന്ന കുട്ടികളുടെ കലാ സാഹിത്യ പരിപാടികള്‍ക്ക് ശേഷം രാത്രി 8 മണിക്കാണ് പൊതുസമ്മേളനം നടക്കുക. ഈ ചടങ്ങിലാണ് പ്രമുഖ വാഗ്മി എ.എം. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തുന്നത്. കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ ബാഖവിയുടെ ബഹ്‌റൈന്‍ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി വിശ്വാസികള്‍ പങ്കെടുക്കും. നേരത്തെയും നൗഷാദ് ബാഖവി ബഹ്‌റൈനില്‍ പ്രഭാഷണ പരമ്പരക്ക് എത്തിയിരുന്നു.
സ്ത്രീപുരുഷ ഭേദമന്യെ നിരവധി വിശ്വാസികള്‍ സംബന്ധിക്കുന്ന പ്രോഗ്രാമിന്റെ വിജയത്തിനായി ബഹ്‌റൈന്‍ സമസ്തയുടെ വിവിധ ഏരിയകളില്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്+97339828718.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."