ധൈഷണിക വിചാരം പകര്‍ന്നു ഫൈസാബാദ്
ഫൈസാബാദ്(പട്ടിക്കാട്): ദേശീയ മുസ്്‌ലിം നവോത്ഥാനത്തിനും പ്രബോധന രംഗത്തും പ്രതീക്ഷകള്‍ പകര്‍ന്ന് ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ നാലാം ദിനം. വൈജ്ഞാനിക ചര്‍ച്ചകളും ഗഹനമായ പഠനങ്ങളും നവോത്ഥാന വിചാരങ്ങളും കൊണ്ട് ശ്രദ്ധേയമായ ഏഴുവ്യത്യസ്ത സെഷനുകള്‍ ഇന്നലെ സമ്മേളന നഗരിയെ പ്രൗഡമാക്കി. ഇന്നലെ രാവിലെ മുതല്‍ വൈകീട്ടു വരേ ദര്‍സ് പൈതൃകത്തിന്റെ പ്രാധാന്യം വിളിച്ചോതിയ 'മുല്‍ത്വഖുദ്ദാരിസീന്‍' വിദ്യാഭ്യാസം, പ്രബോധനം, എന്നിവ പ്രമേയമാക്കി ദര്‍സ് വിദ്യാര്‍ഥികളുടെ സംഗമവും മുദരിസ് സമ്മേളനവും ശ്രദ്ധേയമായി.
മത പഠനത്തിന്റെ പ്രസക്തിയും പഠന വഴികളും പ്രബോധന, അധ്യാപന രീതികളും അടിസ്ഥാനപ്പെടുത്തിയ ക്ലാസുകളിലൂടെ സെഷനുകള്‍ മികച്ചതായി. വൈകീട്ട് വെളിച്ചം സംഗമം വിശുദ്ധ ഖുര്‍ആന്‍ പഠന ചര്‍ച്ചകളാല്‍ ജ്ഞാന സമ്പന്നമായി. ഖുര്‍ആനിന്റെ സമഗ്രത, പ്രായോഗികത,സംവേദന രീതി, ഭാഷാ സാഹിത്യം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
ദേശീയ പ്രബോധന രംഗത്ത് ജാമിഅ നടപ്പാക്കുന്ന പദ്ധതികള്‍ അടിസ്ഥാനപ്പെടുത്തി നാഷനല്‍ മിഷന്‍ കോണ്‍ഫറന്‍സും അറബിക് ഡിബേറ്റ്, ഗള്‍ഫ് സംഗമം എന്നിവയും നടന്നു. ഏക സിവില്‍ഡകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനം ഇന്നു രാവിലെ വേദിയില്‍ ശ്രദ്ധേയമാകും.
മുദരിസ് സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷനായി. മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി കോടങ്ങാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഒ.ടി മൂസ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
മുല്‍തഖദ്ദാരിസീന്‍ ദര്‍സ് വിദ്യാര്‍ഥി സംഗമം ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മഞ്ഞളാംകുഴി അലി എം.എല്‍.എ അവാര്‍ഡ്ദാനം നിര്‍വഹിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി.സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി സംസാരിച്ചു. ദഅ്‌വാ സമ്മേളനം സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമസ്ത മുശാവറ അംഗം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുറഹ്മാന്‍ രണ്ടത്താണി,ഡോ.സാലിം ഫൈസി കൊളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അഡ്വ. എം ഉമര്‍ എം.എല്‍.എ, പി.കെ അബ്ദുറബ് എം.എല്‍.എ, പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."