ഇരിട്ടിടങ്ങള്‍
നജീബിനെ തിരയേണ്ടതില്ല,
അഖ്‌ലാഖും വെമുലയുമെല്ലാം
അനിവാര്യതയുടെ
അടയാളപ്പെടുത്തലുകളാണെന്ന്
നമുക്കിനിയെന്നാണ്
തിരിച്ചറിവുണ്ടാവുക?
നോക്കൂ....
നാമിപ്പോള്‍
ആത്മഹത്യ ചെയ്തിട്ടും
ജീവിച്ചിരിക്കുന്ന
പെരുമാള്‍ മുരുകന്‍മാരുടെ
നാട്ടില്‍ നിന്നും
മരണം ദയയാകുന്ന
സമതലത്തിലേക്ക്
നടന്നടുത്തിരിക്കുന്നു.
ഇനി
ഭീതിയുടെ പാദപതനങ്ങള്‍ക്കു നേരെ
ചെവിയടച്ചു വയ്ക്കുക
പിന്നെ
നിലവിളികളെ
മൗനത്തിലേക്ക്
പകര്‍ത്തിയെഴുതണം.
വാക്കും വിചാരങ്ങളും
പൂട്ടിയിട്ട്
താക്കോല്‍ ദൂരെ കളയണം.
പകലും രാത്രിയുമില്ലാത്ത
ഇരുട്ടിടങ്ങള്‍
ഇനി നമുക്ക് തുണയാകും.
കല്‍ബുര്‍ഗിയുടെ
തലച്ചോറ് ചിതറിച്ച
വെടിയുണ്ടയുടെ വടുക്കള്‍
നിസ്സംഗതയോടെ
തുടച്ചു കളയാം.
കഴുകന്‍മാര്‍ വളരെ
താഴ്ന്നാണ് പറക്കുന്നത്
നമുക്ക് വെറുതെ ശവങ്ങളായി
കിടന്നു കൊടുക്കാം
വടിവാളിന്റെ സീല്‍ക്കാരങ്ങള്‍ക്കും
വെടിയൊച്ചകള്‍ക്കും
ശേഷമുള്ള
ഞരക്കങ്ങളുടെ സംഗീതം
ഇപ്പോള്‍ എത്ര മനോഹരമാകുന്നില്ല?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."