വി.എസും യെച്ചൂരിയും കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വി.എസിനെ നേരില്‍ കാണണമെന്ന യെച്ചൂരിയുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്. എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമല്ല. തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ യെച്ചൂരിയോട് വി.എസ് ആവശ്യപ്പെട്ടതായും റിപ്പോര്‍്ട്ടുകളുണ്ട്.
വി.എസ് അച്യുതാനന്ദനെതിരായ സി.പി.എം പൊളിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യാനിരിക്കേയാണ് യെച്ചൂരിയുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
വി.എസിനെതിരായ നടപടിയില്‍ പി.ബിയില്‍ ഭിന്നത നിലനില്‍ക്കുന്നതിനാലായിരുന്നു വിഷയം കേന്ദ്ര കമ്മിറ്റിക്കായി വിട്ടത്.
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
വി.എസിനെതിരേ എന്ത് നടപടിയെടുക്കും എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗം ചര്‍ച്ച ചെയ്ത് രൂപം നല്‍കും. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളും നോട്ട് നിരോധന പ്രക്ഷോഭവുമെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."