HOME
DETAILS

സഹിഷ്ണുത ഇസ്്‌ലാമിന്റെ മുഖമുദ്ര: ഡോ.സഈദ് അബ്ദുല്ല ഹാരിബ്

  
backup
January 08 2017 | 18:01 PM

%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%a4-%e0%b4%87%e0%b4%b8%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae

ഫൈസാബാദ്: സഹിഷ്ണുതയാണ് ഇസ്‌ലാമിക മുഖമുദ്രയെന്നും തീവ്രവാദവും ഭീകരതയും തടയിടുന്നതിനു മത വിജ്ഞാനത്തിലൂടെ സാധ്യമാണെന്നും ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ.സഈദ് അബ്ദുല്ല ഹാരിബ് പറഞ്ഞു. ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന ജാമിഅ നൂരിയ്യ 54 ാം വാര്‍ഷിക, 52ാം സനദ്ദാന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവ സമൂഹം ആദരണീയരാണെന്നാണു ഖുര്‍ആന്‍ പറയുന്നത്. പരസ്പരം പുലര്‍ത്തേണ്ട സഹിഷ്ണുതയുടെ പാഠങ്ങളാണ് പ്രവാചകാധ്യാപനങ്ങള്‍ പഠിപ്പിക്കുന്നത്.
മദീനയിലെ ന്യൂനപക്ഷ ജനവിഭാഗമായിരുന്ന ജൂതന്മാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുകയായിരുന്നു ഹിജ്‌റക്കു ശേഷം മദീനയില്‍ പ്രവാചകന്‍ ആദ്യമായി ചെയ്തത്. ക്രൈസ്തവ പ്രതിനിധി സംഘത്തിനു മദീന പള്ളിയില്‍ ആഥിത്യമരുളിയും തന്റെ അയല്‍പ്പക്കത്തു താമസിച്ചിരുന്ന ഇതര മതസ്ഥരോടു സ്‌നേഹ ബന്ധം പുലര്‍ത്തിയും തിരുനബി പഠിപ്പിച്ച മാതൃക മഹത്തരമാണ്.
ലോകത്ത് അസഹിഷ്ണുത വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് ജൂത ലോബിയുടേതാണ്. തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്നതില്‍ ഇത്തരം വിഭാഗങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തില്‍ തീവ്രവാദ ആശയങ്ങള്‍ വളര്‍ത്താനുള്ള നീക്കങ്ങളാണ് ചിലര്‍ നടത്തുന്നത്. മതത്തിന്റെ യഥാര്‍ഥ ആശയത്തെ കുറിച്ചുള്ള അജ്ഞതയാണു ഇതിനു കാരണം.
മത വിജ്ഞാനം പ്രചരിപ്പിക്കുന്നതിലൂടെ തീവ്ര ഭീകര ആശയങ്ങള്‍ വളരുന്നത് ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
രാവിലെ നടന്ന ടീന്‍സ് മീറ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.സമസ്ത മുശാവറ അംഗം എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.കെ ജാഫര്‍ ക്ലാസെടുത്തു. മുസ്തഫ മുണ്ടുപാറ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഹസന്‍ ഫൈസി കൊളപ്പറമ്പ്, ഖത്തര്‍ ഇബ്രാഹീം ഹാജി, അബ്ദുല്‍ കരീം ഫൈസി കൊളപ്പറമ്പ് പ്രസംഗിച്ചു.
എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ സംഘടിപ്പിച്ച ട്രെയിനേഴ്‌സ് മീറ്റ് സമസ്ത മുശാവറ അംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, കെ.കെ ജാഫര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഉസ്മാന്‍ ഫൈസി ഏറിയാട് സ്വാഗതവും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പാതിരമണ്ണ നന്ദിയും പറഞ്ഞു. അറുപതോളം ജൂനിയര്‍ കോളജുകളിലെ അധ്യാപകര്‍ സംബന്ധിച്ചു. വൈകീട്ട് സ്ഥാനവസ്ത്ര വിതരണം നടന്നു.

അവകാശങ്ങള്‍ക്കു നേരെയുള്ള ഫാസിസ്റ്റ്
കൈയേറ്റം ചെറുക്കും: ശരീഅത്ത് സമ്മേളനം

ഫൈസാബാദ്: ഇസ്്‌ലാമിക ശരീഅത്തിനു നേരെ കടന്നാക്രമണം നടത്തുന്ന ഫാസിസ്റ്റ് രീതി അനുവദിക്കില്ലെന്നും ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കു നേരെ കടന്നുകയറാനുള്ള നീക്കം ചെറുക്കുമെന്നും ജാമിഅ നൂരിയ്യ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനം പ്രഖ്യാപിച്ചു.
ഭരണഘടനാപരമായ അവകാശങ്ങള്‍ മറച്ചുവച്ചു കൊണ്ടാണ് ഏക വ്യക്തി നിയമത്തിനായി വാദിക്കുന്നത്. വിവാഹവും വിവാഹ മോചനവും മുത്വലാഖും ആവര്‍ത്തിച്ച് ചര്‍ച്ചക്കിട്ട് ഇവയില്‍ ഒതുങ്ങി നില്‍ക്കുന്ന മതമാണ് ഇസ്‌ലാമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. മുത്വലാഖിനെ സ്ത്രീ വിരുദ്ധമായി കാണാനാവില്ല. അനിവാര്യതക്കു വേണ്ടി അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ മുത്വലാഖ് നടക്കുന്നുള്ളൂ. ഒരിക്കലും ഇത് പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഇസ്‌ലാമിനില്ല.
എന്നാല്‍ വിവാഹ മോചനം ആഗ്രഹിക്കുന്നവര്‍ക്ക് അതു നിഷേധിക്കുന്ന നടപടി ഫാസിസമാണ്. മുത്വലാഖിനെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വന്തം നേതാക്കളുടെ ഇത്തരം പ്രവൃത്തികള്‍ ആദ്യം ചര്‍ച്ച ചെയ്യണം. രാജ്യത്ത് തിരുത്തപ്പെടേണ്ടത് മത നിയമങ്ങളല്ലെന്നും മറിച്ച് കാവിവല്‍കൃത വ്യാഖ്യാനങ്ങളാണ് അപകടകരമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജോ.സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി.
മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ അശ്‌റഫി കക്കുപടി, യു.എ ലത്തീഫ്, മുഹമ്മദ് ത്വയ്യിബ് ഹുദവി, സിദ്ദീഖ് മേല്‍മുറി, ജുനൈദ് കാസര്‍കോട് പ്രസംഗിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്
മുന്നിട്ടിറങ്ങുക: ഹൈദരലി തങ്ങള്‍

ഫൈസാബാദ്(പട്ടിക്കാട്): പരിസ്ഥിതി സംരക്ഷണ രംഗത്ത് മതപണ്ഡിതര്‍ കൂടുതല്‍ പ്രചാരണം നടത്തണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ സനദ് ദാന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇക്കാലത്ത് ഒരു അജണ്ടയായിത്തന്നെ അത് ഏറ്റെടുക്കേണ്ടതുണ്ട്. മലകളും പുഴകളും നശിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാടില്ല. ഖതീബുമാര്‍ വെള്ളിയാഴ്ചകളിലും മറ്റും ഇതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മുസ്‌ലിം ലോകം വലിയ പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഫലസ്തീനും സിറിയയും അടക്കമുള്ള അറബ് രാജ്യങ്ങള്‍ക്ക് പിറകെ മ്യാന്‍മറില്‍ നിന്ന് നാം കേട്ട് കൊണ്ടിരിക്കുന്ന ദുഖകരമായ വാര്‍ത്തകള്‍ എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഐക്യരാഷ്ട്ര സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ലോക നേതാക്കളും ഈ പീഡിതര്‍ക്ക് നേരെ കണ്ണ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

ആദര്‍ശപാതയില്‍ അടിയുറച്ച പ്രസ്ഥാനം:
പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍


ഫൈസാബാദ്(പട്ടിക്കാട്): പൂര്‍വീക മഹത്തുക്കളുടെ മാര്‍ഗരീതിയില്‍ നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്ത കേരളാ ജഇയ്യത്തുല്‍ ഉലമായെന്നും ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുന്ന സംഘടനയല്ലെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍. ജാമിഅ നൂരിയ്യ വാര്‍ഷിക സമാപന വേദിയില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു മുന്നോട്ടു പോവുകയാണ് നമ്മുടെ മാര്‍ഗം. ആദര്‍ശ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചക്കും നാം ഒരുക്കമല്ല. വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ചു തവസ്സുലും, ഇസ്്തിഗാസയും മാല മൗലിദുകളും നിലനിര്‍ത്തി പോന്ന സുന്നീ ആദര്‍ശപാതയില്‍ അടിയുറച്ചു നിലകൊള്ളണം. മുസ്‌ലിംകള്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍, ഇസ്്‌ലാമിക ആദര്‍ശത്തിന്റെ സംരക്ഷണത്തിനായി പൊതു വിഷയങ്ങളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് സമസ്ത മുന്നിട്ടിറങ്ങിയിട്ടുണ്ട്. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സമസ്തയുടെ മാര്‍ഗമല്ല. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതലുള്ള കഴിഞ്ഞകാല നേതൃത്വത്തിന്റെ വഴിയില്‍ അടിയുറച്ചു നിലകൊള്ളണമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗത്തില്‍ ഉല്‍ബോധിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  9 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago