HOME
DETAILS
MAL
ബ്രിട്ടനെതിരേ പരാമര്‍ശം: ഇസ്റാഈല്‍ മാപ്പു പറഞ്ഞു
backup
January 08 2017 | 19:01 PM
ലണ്ടന്‍: ബ്രിട്ടന് ഉപ വിദേശസെക്രട്ടറി സര് അലന് ഡുന്കാനിനെതിരേ പരാമര്‍ശം നടത്തിയതില്‍ ഇസ്റാഈല്‍ മാപ്പു പറഞ്ഞു. ഇസ്റാഈല്‍ എംബസിയിലെ മുതിര്‍ന്ന പൊളിറ്റിക്കല്‍ ഓഫിസര്‍ ഷായ് മസോത് ആണ് വിവാദ പരാമര്‍ശം നടത്തിയത്. ചില എം.പിമാരെ കിട്ടിയാല്‍ അലനെ താഴെ ഇറക്കുമെന്നായിരുന്നു പരാമര്‍ശം.
ഇസ്റാഈല്‍ അധിനിവേശത്തിനെതിരായ രക്ഷാസമിതി പ്രമേയത്തെ യു.എന്നില്‍ ബ്രിട്ടന് പിന്തുണച്ചിരുന്നു. ഇത് റെസ്റ്റോറന്റില്‍ വച്ച് ഒളികാമറയില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. അല്‍ജസീറ ചാനലിന്റെ അന്വേഷണാത്മക വിഭാഗമാണ് ഇസ്റാഈല്‍ ഉദ്യോഗസ്ഥനെ ഒളികാമറയില്‍ കുടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."