HOME
DETAILS

അര്‍ബുദരോഗികള്‍ക്കു കൈത്താങ്ങാകാന്‍ പുതിയ പദ്ധതി

  
backup
January 09 2017 | 01:01 AM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%a6%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%95%e0%b5%88%e0%b4%a4



കുട്ടിക്കാനം: അര്‍ബുദ രോഗികള്‍ക്കു കൈത്താങ്ങായി 'വണ്‍ ഇന്ത്യ, വണ്‍ പ്രൊജക്ട് ' എന്ന പദ്ധതിയുമായി വൈസ് മെന്‍ ഇന്റര്‍നാഷനല്‍ രംഗത്ത്. അര്‍ബുദ രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍ മുതല്‍ പാവപ്പെട്ട രോഗികളുടെ പുനരധിവാസം വരെയുള്ള പ്രവര്‍ത്തനങ്ങളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൈസ് മെന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യാ ഏരിയാ പ്രസിഡന്റ് ജിതിന്‍ ജോയി ആലപ്പാട്ട് പറഞ്ഞു. 2017-18 വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പദ്ധതികളുടെ കര്‍മരേഖ തയാറാക്കുന്നതിനായി നടന്ന സൗത്ത് വെസ്റ്റ് ഇന്ത്യാ റീജ്യനല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങള്‍ മുതല്‍ മെട്രോ നഗരങ്ങള്‍ വരെയുള്ള വിവിധ വൈസ് മെന്‍സ് ക്ലബുകള്‍ വഴിയാണ് ഇന്ത്യയിലാകമാനം പദ്ധതി പ്രാവര്‍ത്തികമാക്കുക. കൗണ്‍സിലിങ്ങിലൂടെയും മറ്റും രോഗത്തെ അതിജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷയും പാവപ്പെട്ട രോഗികളുടെ കുട്ടികള്‍ക്കുള്ള പഠനസഹായങ്ങളും ഭവന നിര്‍മാണ സഹായവും എല്ലാം പദ്ധതിയുടെ ഭാഗമായി നടക്കും. ക്ലബുകളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളില്‍ ന്യായവില മരുന്ന് കടകള്‍ ആരംഭിക്കും. ഇവിടെനിന്നു ലഭിക്കുന്ന ലാഭം പൂര്‍ണമായും അര്‍ബുദരോഗികള്‍ക്കായി ചെലവഴിക്കും.
സമ്മേളനത്തില്‍ റീജ്യനല്‍ ഡയരക്ടര്‍ ഇലക്ട് വഴുതാനത്ത് ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. മുന്‍ ഏരിയാ പ്രസിഡന്റുമാരായ പി. വിജയകുമാര്‍, സൂസി മാത്യു, ഇന്റര്‍നാഷനല്‍ ടി.ഒ.എഫ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ജോസ്, മുന്‍ റീജ്യനല്‍ ഡയരക്ടര്‍മാരായ എസ്. ചന്ദ്രമോഹനന്‍, രാധാകൃഷ്ണന്‍, റീജ്യനല്‍ സെക്രട്ടറി അഡ്വ. എന്‍. സതീശ്കുമാര്‍, റീജ്യനല്‍ സെക്രട്ടറി നോമിനി അഡ്വ. എന്‍. മധു, നേതാജി ബി രാജേന്ദ്രന്‍, പ്രൊഫ. ജോണ്‍ എം. ജോര്‍ജ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  34 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago