എരുമേലി ചന്ദനക്കുട മഹോത്സവം നാളെ
എരുമേലി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുട മഹോത്സവം നാളെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അമ്പലപ്പുഴ പേട്ട സംഘവും ജമാഅത്ത് പ്രതിനിധികളുമായുള്ള സൗഹൃദ സംഗമം ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ് അധ്യക്ഷനാകും. ശ്രീമൂലം തിരുനാള്‍ പി.ജി ശശികുമാര്‍ വര്‍മ(പ്രസിഡന്റ്, പന്തളം കൊട്ടാരം ട്രസ്റ്റ്) മുഖ്യാതിഥിയായിരിക്കും. കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, മാധവ ബാലസുബ്രഹ്മണ്യം, കെ.എ അബ്ദുല്‍ സലാം, നൗഷാദ് കുറുങ്കാട്ടില്‍ പ്രസംഗിക്കും.
വൈകിട്ട് 6.30ന് ചന്ദനക്കുട ഘോഷയാത്രയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കര്‍മവും തദ്ദേശ സ്വയംഭരണ, വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, കുമ്മനം രാജശേഖരന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജോഷി ഫിലിപ്പ്, കെ. രാഘവന്‍, അഡ്വ. ടി.ഒ നൗഷാദ്, സി.എ ലത ഐ.എ.എസ്, എന്‍. രാമചന്ദ്രന്‍ ഐ.പി.എസ്, മറ്റു ജനപ്രതിനിധികള്‍, വിവിധ സാമുദായിക നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി.എ ഇര്‍ഷാദ്, സി.യു അബ്ദുല്‍ കെരീം, കെ.എ അബ്ദുല്‍ സലാം, വി.പി അബ്ദുല്‍ കെരീം, നൗഷാദ് കുറുങ്കാട്ടില്‍, നിസാര്‍ പ്ലാമൂട്ടില്‍, നാസര്‍ പനച്ചിയില്‍, ഹക്കീം മാടത്താനി, മുഹമ്മദ് യൂസുഫ് മാളികവീട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."