ഹരിത എക്സ്പ്രസ് നാളെയും മറ്റന്നാളും ജില്ലയില്‍ പര്യടനം നടത്തും
മലപ്പുറം: കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിതകേരള മിഷന്റെ പ്രചരണാര്‍ഥം ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഹരിതകേരളം എക്സ്പ്രസ് വാഹനം നാളെയും മറ്റന്നാളുമായി ജില്ലയില്‍ പര്യടനം നടത്തും. തിരുവന്തപുരത്തു നിന്ന് തുടങ്ങിയ ഹരിത കേരളം എക്സ്പ്രസ് ജില്ലകള്‍ പിന്നിട്ടാണ് മലപ്പുറത്ത് എത്തുന്നത്. നാളെ രാവിലെ 9.30 താനൂരില്‍ ജില്ലാതല ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 11ന് ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ ചേലേമ്പ്ര ഇടിമുഴിക്കല്‍ അങ്ങാടിയില്‍ സമാപിക്കും. ഹരിതകേരള മിഷന് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, മാധ്യമ വാര്‍ത്തകള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഹരിത എക്സ്പ്രസില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും നാളെ രാവിലെ 9.30 ന് താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."