മഹല്ലുകളുടെ അനന്തസാധ്യത ഉപയോഗപ്പെടുത്തണം
കേരളത്തിലെ മഹല്ലു സംവിധാനം പ്രപഞ്ചനാഥന്‍ നല്‍കിയ വലിയ അനുഗ്രഹമാണ്. ഫലവത്തായി ഇതിനെ ഉപയോഗപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അധര്‍മങ്ങളും അനാചാരങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അതു വിവാഹാഘോഷങ്ങളില്‍ മാത്രമല്ല. ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി എന്തെല്ലാം തോന്നിവാസങ്ങളാണു നടക്കുന്നത്.
ഇതിനെല്ലാം മൂകസാക്ഷിയായി മഹല്ല് നേതൃത്വം നില്‍ക്കുമ്പോള്‍ സങ്കടംതോന്നുകയാണ്. വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി മഹല്ലുകളെ സംവിധാനിക്കുന്നതില്‍ ഇനിയും വിജയിച്ചിട്ടില്ലെന്ന് ആരെങ്കിലും വിലയിരുത്തിയാല്‍ കുറ്റപ്പെടുത്തരുത്. കേരളത്തിലെ മദ്‌റസാ പ്രസ്ഥാനം മഹാസംഭവമാണ്. അതേവിധം മഹല്ലുകളെയും സംവിധാനിക്കണം.
ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ഉണ്ടാവുന്നില്ലെന്ന സത്യം നിഷേധിക്കാനാവില്ല. ഇതു ചൂണ്ടിക്കാണിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനു പകരം ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വത്തോട് എത്ര നീതി പുലര്‍ത്തിയെന്ന് ആത്മപരിശോധന നടത്താന്‍ തയ്യാറാവുകയാണു വേണ്ടത്.
മൂസ്സ,
പാണ്ടിക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."