ഫുഡ്‌ടെക് കേരള പ്രദര്‍ശനം 12 മുതല്‍
കൊച്ചി: ഏഴാമത് ഫുഡ്‌ടെക് കേരള പ്രദര്‍ശനം 12 മുതല്‍ 14 വരെ കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ പാലുല്‍പന്നങ്ങള്‍, പാനീയങ്ങള്‍ തുടങ്ങി നൂതന ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.
വിവിധ ദേശീയ കമ്പനികളും സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളും ഭക്ഷ്യ, കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ മേഖലയിലുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
വ്യവസായ വകുപ്പിന്റെ പ്രത്യേക പവലിയനും ഉണ്ടാകും. പ്രദര്‍നത്തിന്റെ ഭാഗമായി 12ന് ഭക്ഷ്യ സംസ്‌കരണ വ്യവസായം: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രത്യേക സമ്മേളനവും ചര്‍ച്ചയും നടക്കും. നാഷനല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എന്‍.എസ.്‌ഐ.സി), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ.ബി.ഐ.പി), നാളികേര വികസന ബോര്‍ഡ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫീഷറീസ് ടെക്‌നോളജി (സി.ഐ.എഫ്.ടി) എന്നിവയുടെ സഹകരണത്തോടെ ക്രൂസ് എക്‌സ്‌പോസ് ആണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എന്‍.സി.ഐ.സി കൊച്ചി ബ്രാഞ്ച് മാനേജര്‍ ഡി. പോള്‍ ബ്രൈറ്റ് സിംഗ്, വിനോദ് ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."