ബ്രിട്ടന്റെ ഭരണത്തെ അനുഗ്രഹമായാണ് ഗാന്ധിജി കണ്ടത്: എം.ജി.എസ്
കോഴിക്കോട്: ഗാന്ധിജി ബ്രിട്ടിഷ് സാമ്രാജത്വത്തിന്റെ കടുത്ത ആരാധകനായിരുന്നെന്നും ബ്രിട്ടിഷ് ഭരണത്തെ അനുഗ്രഹമായാണ് അദ്ദേഹം കണ്ടതെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍.
പാഠഭേദത്തിന്റെ ആഭിമുഖ്യത്തില്‍ പൊലിസ് ക്ലബില്‍ സംഘടിപ്പിച്ച ദേശീയതയെകുറിച്ചുള്ള പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതിന്റെ ലക്ഷ്യം ബ്രിട്ടന്റെ ഭരണം നിലനിര്‍ത്താനാണെന്നും ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നു തിരിച്ചുവന്ന് കോണ്‍ഗ്രസിന്റെ ഭാഗമായതും അതിനു തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതമാണ് ദേശീയതയെ നിര്‍ണയിക്കുന്നത്. ദേശവും ദേശീയതയും തമ്മില്‍ ബന്ധമില്ലെന്നും ദേശീയത ഭാവനാത്മകമായ വിഭാഗമാണെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ സിവിക് ചന്ദ്രന്‍ അധ്യക്ഷനായി.
കല്‍പ്പറ്റ നാരായണന്‍, എം.എ റഹ്മാന്‍, ഡോ. ഖദീജാ മുംതാസ് സംസാരിച്ചു. വിജയരാഘവന്‍ ചേലിയ സ്വാഗതവും ബൈജു മേരിക്കുന്ന് നന്ദിയും പറഞ്ഞു. പ്രഭാഷണം 13 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."