റവന്യൂ ജീവനക്കാര്‍ക്കെതിരേയുള്ള ആക്രമണം: എസ്.ഇ.യു പ്രതിഷേധിച്ചു
മലപ്പുറം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളില്‍ റവന്യൂ റിക്കവറി നടപടികള്‍ക്കെത്തിയ ഡെപ്യൂട്ടി തഹല്‍സില്‍ദാറും വില്ലേജ് ഓഫിസറും ഉള്‍പ്പെട്ട റവന്യൂ സംഘത്തെ ആക്രമിച്ചുപരുക്കേല്‍പ്പിച്ച രാഷ്ട്രീയ മാഫിയ സംഘത്തിനെതിരേ രണ്ട് ദിവസമായിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ എസ്.ഇ.യു മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗം പ്രതിഷേധിച്ചു.
സര്‍ക്കാറിന്റെ വരുമാന വര്‍ധനവിനു വേണ്ടി ഊര്‍ജിത പിരിവിനു മുന്നിട്ടിറങ്ങേണ്ട റവന്യൂ ജീവനക്കാരോടുള്ള സര്‍ക്കാറിന്റെ അലംഭാവം കടുത്ത ആശങ്ക ജനിപ്പിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും പരുക്കേറ്റവര്‍ക്ക് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. സി ഷരീഫ്, സി.പി റിയാസ്, മുഹമ്മദ് സലിം എന്‍.ടി, റിയാസ് വണ്ടൂര്‍, ഷാഹിദ് റഫീഖ് പൊന്നാനി, പി അബ്ദുല്‍ ഗഫൂര്‍, കെ.കെ ഹംസ, കെ അബ്ദുല്‍ നാസര്‍, ഷഹീദലി പുത്തനഴി, ഉമര്‍ മുല്ലപ്പള്ളി, അബ്ദുല്‍ നാസര്‍ പൂവത്തി, റഹിം ചെറുവായൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."