ദേശീയ റോഡ് സുരക്ഷാ വാരാചരണം തുടങ്ങി
പാലക്കാട്: ജനുവരി ഒന്‍പത് മുതല്‍ 15 വരെ നടക്കുന്ന 28മത് ദേശീയ റോഡ് സുരക്ഷാവാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി നിര്‍വഹിച്ചു. ആര്. ടി.ഒ എന്‍.ശരവണന് അധ്യക്ഷനായി. സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഡ്രൈവിങ് സ്ക്കുളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, വാഹന ഡീലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി താലൂക്ക് തലത്തില്‍ ജോയിന്റ് ആര്.ടി.ഒ മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടക്കും. 14ന് നടക്കുന്ന സമാപനസമ്മേളനത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ജില്ലയിലെ ഡ്രൈവിങ് സ്ക്കുളുകള്‍ നടത്തുന്ന റോഡ് സുരക്ഷാപ്രചാരണ വാഹനറാലിയും നടക്കും. ആര്.ടി.ഒ വിഭാഗത്തിലെയും ട്രോമാ കെയര്‍ വിഭാഗത്തിലെയും വിദഗ്ധര്‍ ബോധവത്കരണ ക്ലാസ് നടത്തുന്നവരില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."