HOME
DETAILS

ആടുവളര്‍ത്താം, ആദായം നേടാം

  
backup
May 25 2016 | 14:05 PM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%82-%e0%b4%86%e0%b4%a6%e0%b4%be%e0%b4%af%e0%b4%82-%e0%b4%a8%e0%b5%87%e0%b4%9f

പാവപ്പെട്ടവന്റെ പശുവാണ് ആട്. ആടു വളര്‍ത്തല്‍ ആദയകരമാക്കാന്‍ ഏറെ വഴികളുണ്ട്. ചെറിയ മുതല്‍മുടക്കും നീക്കിവയ്ക്കാന്‍ കുറച്ചു സമയവുമുണ്ടെങ്കില്‍ ആര്‍ക്കും ആടുവളര്‍ത്തലിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാവുന്നതേയുള്ളൂ.

 

ആര്‍ക്കൊക്കെ തുടങ്ങാം ?

ചെറുകിട, ന്യൂനപക്ഷ കര്‍ഷകര്‍ക്ക്.
ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്ക്.
പൊതുവായ മേച്ചില്‍പുറങ്ങള്‍ ഉള്ളയിടത്ത്
ആദായം വരുന്ന വഴികള്‍
കുറഞ്ഞ മൂലധനനിക്ഷേപം, പെട്ടെന്നു ലാഭം തിരികെ.
ലളിതവും ചെറുതുമായ ഷെഡ് മതി.
സ്റ്റാളുകള്‍പോലെ ഭക്ഷണം നല്‍കുന്ന രീതിയും ലാഭകരം.
ആടുകളുടെ വര്‍ധനനിരക്ക് കൂടുതല്‍.
വര്‍ഷം മുഴുവനും ജോലി.
മാംസം കട്ടി കുറഞ്ഞത്, കൊഴുപ്പ് കുറവ്, എല്ലാവരും ഇഷ്ടപ്പെടുന്നു.
എപ്പോള്‍ വേണമെങ്കിലും വിറ്റു കാശാക്കാം.

മികച്ച ഇനങ്ങള്‍ ഏതൊക്കെ

താരതമ്യേന വലിയ ആട്
ജമുനപരി


വളഞ്ഞ റോമന്‍ മൂക്ക്, നീണ്ടു പെന്‍ഡുലം പോലുള്ള ചെവികള്‍, പ്രായപൂര്‍ത്തിയായ ആടിന് 12 ഇഞ്ചിലേറെ നീളം.
ആണാടിന് 65-85 കിലോ, പെണ്ണാടിന് 45-60 കിലോ തൂക്കം ഉണ്ടാകും.
ഒരു പ്രസവത്തില്‍ ഒരാട്
ആറുമാസമുള്ള കിടാവിന് 15 കിലോയോളം തൂക്കം.
പ്രതിദിനം 2 2.5 ലിറ്റര്‍ പാല്‍ ലഭിക്കും.
തലശ്ശേരി
വെള്ള ,ബ്രൗണ്‍, കറുപ്പ് നിറങ്ങളില്‍ കാണപ്പെടുന്നു.
ഒറ്റപ്രസവത്തില്‍ 2-3 കുട്ടികള്‍
ആണാടിന് 40-45 കിലോ, പെണ്ണാടിന് 30 കിലോ ഭാരം ഉണ്ടാകും.

ബൊയര്‍

മാംസത്തിനായി ലോകമെമ്പാടും വളര്‍ത്തിവരുന്നു.
വളര്‍ച്ചനിരക്ക് അതിവേഗം.
ആണാടിന് 110-135 കിലോ, പെണ്ണാടിന് 90-100 കിലോ ഭാരം.
90 ദിവസം പ്രായമുള്ള കിടാവിന് 20-30 കിലോ തൂക്കമുണ്ടാകും.

ആഹാരക്രമീകരണം

കട്ടിയുള്ള ആഹാരവും മേയാനുള്ള സൗകര്യവും വളര്‍ച്ച ധൃതിയിലാക്കും.
പച്ചയായ പ്രോട്ടീനുള്ള ഭക്ഷണവകകള്‍, അക്കാഷിയ, ലൂസേണ്‍, കസാവ ഇവയെല്ലാം ഭക്ഷണയോഗ്യമായ നൈട്രജന്‍ ഉറവിടങ്ങളാണ്.
അഗത്തി, സുബാബുകള്‍, ഗ്ലറിസിഡിയ മരങ്ങള്‍ കൃഷിസ്ഥലത്തിനരികെ വളര്‍ത്തിയാല്‍ ഭക്ഷണമായും നല്‍കും.
പുല്ല്, മരങ്ങള്‍ എന്നിവ ഒരു ഏക്കറില്‍ നട്ടുവളര്‍ത്തുന്നത് 15-30 ആടുകള്‍ക്ക് സുഭിക്ഷമായ ആഹാരം നല്‍കും.
ആദ്യം 10 ആഴ്ചകളില്‍ കിടാങ്ങള്‍ക്ക് 50-100 ഗ്രാം കട്ടിയാഹാരം നല്‍കണം.
വളരുന്നവയ്ക്ക് 3-10 മാസങ്ങളില്‍ 100-150 ഗ്രാം കട്ടിയാഹാരം നല്‍കണം.
ഗര്‍ഭിണിയായ ആടിന് ദിവസവും 200 ഗ്രാം നല്‍കണം.
ഒരു കി. ഗാം പാല്‍ തരുന്ന മൃഗങ്ങള്‍ക്ക് ദിവസേന 300 ഗ്രാം കട്ടിയാഹാരം നല്‍കണം.
ചെമ്പ് അടങ്ങിയ ധാതുക്കളുടെ ബ്ലോക്കുകള്‍ ആടിന്റെ സ്റ്റാളുകളില്‍ നല്‍കണം.

ആടുവളര്‍ത്തല്‍ ക്രമീകരണം

ആദായകരമായ ആടുവളര്‍ത്തലിന്, രണ്ടു വര്‍ഷത്തില്‍ മൂന്നു പ്രസവം വേണം.
പ്രജനനത്തിനും വളര്‍ത്തുന്നതിനും വേഗം വളരുന്ന, നല്ല വലിപ്പമുള്ള ആടുകളെ തിരഞ്ഞെടുക്കണം.
പ്രജനനത്തിന് ഒരു വയസുള്ള പെണ്ണാടിനെ ഉപയോഗിക്കണം.
ആദ്യപ്രജനനം നടന്ന് മൂന്നു മാസത്തിനുശേഷം അടുത്തതിന് തുടക്കമിട്ടാലേ രണ്ടു വര്‍ഷത്തില്‍ മൂന്നു പ്രജനനം നടക്കുകയുള്ളൂ.
18-21 ദിവസത്തില്‍, ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള ശാരീരികമാറ്റങ്ങള്‍ കണ്ടു തുടങ്ങും ഇത് 24-72 മണിക്കൂര്‍ നീണ്ടുനില്‍ക്കും.
ഇങ്ങനെ ശരീര താപനില വ്യത്യാസം വരുന്ന പെണ്ണാടുകള്‍, വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും. വേദനയിലെന്നവണ്ണം കരയും. തുടര്‍ച്ചയായി വാലാട്ടുന്നതു മറ്റൊരു ലക്ഷണമാണ്. ഈ സമയം ജനനേന്ദ്രിയം ചുവന്നു തടിച്ചുകാണും. വാലിനു ചുറ്റുമുള്ള ഭാഗം ഈര്‍പ്പമായിരിക്കും, സ്രവങ്ങളാല്‍ നിറഞ്ഞിരിക്കും.
ഈ ലക്ഷണങ്ങള്‍ തുടങ്ങി 12-18 മണിക്കൂറിനുള്ളില്‍ ആടിനെ പ്രജനനത്തിന് തയാറാക്കാം.
ചില പെണ്ണാടുകളില്‍ ഈ ലക്ഷണങ്ങള്‍ 2-3 ദിവസം ഉണ്ടാവും. ഇവയെ അടുത്ത ദിവസം തയാറാക്കാം.
പ്രസവകാലം 145-150 ദിവസമാണ്. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ വ്യത്യാസം ഉണ്ടാകും.

വിരശല്യം അകറ്റല്‍

പ്രത്യുല്‍പാദനത്തിന് ആടിനെ തയാറാക്കുന്നതിനു മുമ്പ് വിരബാധ അകറ്റേണ്ടതാണ്. വിരശല്യമുള്ള ആടുകള്‍ മെലിഞ്ഞ്, നിര്‍ജീവമായി കാണപ്പെടും.കിടാക്കള്‍ക്ക് ഒരുമാസം പ്രായമുള്ളപ്പോള്‍ വിരമരുന്നു നല്‍കണം. വിരകളുടെ ജീവിതചക്രം മൂന്നാഴ്ചയാണ്, അതിനാല്‍ രണ്ടു മാസം കഴിഞ്ഞ് വീണ്ടും വിരമരുന്ന് നല്‍കണം. ഗര്‍ഭിണി ആടുകള്‍ക്ക്, പ്രസവത്തിന് 2-3 ആഴ്ചകള്‍ക്കു മുമ്പ് വിരമരുന്നു നല്‍കണം. ഗര്‍ഭാവസ്ഥയുടെ ആദ്യത്രൈമാസത്തില്‍ (2 മാസം വരെ) വിരമരുന്നു നല്‍കരുത്. ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്.

കുത്തിവയ്പുകള്‍

എട്ട് ആഴ്ച പ്രായമുള്ളപ്പോള്‍ കിടാക്കള്‍ക്ക് എന്ററോടോക്‌സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം. ഇതേ മരുന്ന് 1-2 ആഴ്ചയുള്ളപ്പോഴും നല്‍കണം. പ്രജനനകാലത്തിന് 4-6 ആഴ്ചകള്‍ക്കു മുമ്പ് പെണ്ണാടിന് എന്ററോടോക്‌സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം. ആണാടുകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഇതേ കുത്തിവയ്പ് നല്‍കണം.

ആടുകളുടെ വാസസ്ഥലം

1. ആഴത്തിലുള്ള കിടക്കരീതി
നല്ല കാറ്റോട്ടമുള്ള ചെറിയൊരു ഷെഡ് മതിയാകും ചെറിയ കൂട്ടത്തിന്.
കിടക്ക 6 സെ.മീ. ഉയരമെങ്കിലും വേണം. കിടക്ക തയാറാക്കാന്‍, അറക്കപൊടി, വൈക്കോല്‍,
കപ്പലണ്ടിത്തോട് എന്നിവ ആകാം.
കിടക്ക തയാറാക്കുന്ന വസ്തുക്കള്‍ ഇടയ്ക്കിടെ ഇളക്കിയിടണം. ഇല്ലെങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകും.
രണ്ട് ആഴ്ചയിലൊരിക്കല്‍ ഈ വസ്തുക്കള്‍ മാറ്റണം.
ഒരാടിന് 15 ചതുരശ്രഅടി സ്ഥലം വേണം.
പുറമേ നിന്നുള്ള പരാന്നഭോജികള്‍ വരാതെ നോക്കണം.
പ്രായപൂര്‍ത്തിയായ ആട് വര്‍ഷത്തില്‍ ഒരു ടണ്ണോളം വളം ഉല്‍പാദിപ്പിക്കും.

2. ഉയര്‍ന്ന പ്ലാറ്റ്‌ഫോം രീതി

തറനിരപ്പില്‍ നിന്ന് 3-4 അടി ഉയരത്തില്‍ തടികൊണ്ടോ വല അടിച്ചതോ ആയ കൂട് ആകാം.
ഈ രീതിയില്‍ പുറത്തുനിന്നുള്ള പരാന്നഭോജികള്‍ കൂട്ടില്‍ കടക്കാന്‍ സാധ്യത കുറവാണ്.

പരിപാലന രീതികള്‍

1. സെമി ഇന്റന്‍സീവ് സിസ്റ്റം
മേച്ചില്‍പ്പുറം കുറവുള്ള ഇടങ്ങളില്‍ ആടുകള്‍ക്കു പുല്ല്, മറ്റു ഖര ആഹാരം നല്‍കാം.
2. ഇന്റന്‍സീവ് സിസ്റ്റം
കൂട്ടിനുള്ളില്‍ തന്നെ പുല്ല്, ഖര ആഹാരം എന്നിവ നല്‍കാം.
മേയാന്‍ സാധിക്കില്ല.
കൂട്, ഉയര്‍ന്ന പ്ലാറ്റ്‌ഫോം രീതിയിലോ, വൈക്കോല്‍ കിടക്കയുള്ള രീതിയോ ആകാം.
ഈ രീതിയില്‍ പുറത്തുനിന്നുള്ള പരാന്നഭോജികള്‍ കൂട്ടില്‍ കടക്കാന്‍ സാധ്യത കുറവാണ്.

ആടിന് ഇന്‍ഷുറന്‍സ്

നാലുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആടുകളെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴി ഇന്‍ഷുറന്‍സ് ചെയ്യാം.
അപകടം, രോഗം എന്നിവയാല്‍ ആടുകള്‍ മരിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം.
ഇന്ത്യയിലെ ആട്
ഫാമുകള്‍
നാഡുര്‍ ഗോട്ട് ഫാം
ശിവജിപാര്‍ക്ക് ഗോട്ട് ഫാം
ഇന്ത്യന്‍ ഗോട്ട് ഫാം

നാടവിര ബാധ:
അകറ്റാന്‍

ആടുകളുടെ ഉല്‍പാദനക്ഷമതയെതന്നെ സാരമായി ബാധിക്കുന്ന നാടവിരബാധ മലബാര്‍ മേഖലയിലാണ് വ്യാപകമായിട്ടുള്ളത്. വെളുത്ത നിറത്തില്‍ അരമീറ്ററോളം നീളം വരുന്ന മൊണിസീയ വിഭാഗത്തില്‍പെട്ട നാടവിരകളാണ് ആടുകള്‍ക്ക് പ്രധാന വില്ലന്‍. ആറുമാസത്തില്‍ താഴെയുള്ള ആടുകളിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. വിശപ്പില്ലായ്മ, ദഹനക്കുറവ്, വയറിളക്കം, വളര്‍ച്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ചെറുകുടലില്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ മരണത്തിനുവരെ ഈ രോഗം ഇടയാക്കുന്നു.


കാഷ്ഠപരിശോധന വഴി ഈ രോഗം കണ്ടെത്താം. നിക്‌ളോസാമൈഡ്, പ്രാസിക്വാന്റല്‍ തുടങ്ങിയ മരുന്നുകള്‍ ഈ വിരകള്‍ക്കെതിരെ ഉപയോഗിക്കാമെങ്കിലും ഡോക്ടറുടെ നിര്‍ദേശം തേടാത്തത് അപകട സാധ്യത വര്‍ധിപ്പിക്കും. പോഷകമൂല്യമുള്ള തീറ്റകള്‍ നല്‍കുകയും നാടവിരയുടെ ലാര്‍വകളുള്ള സസ്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ രോഗത്തെ പ്രതിരോധിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago