ബാങ്ക് ലോണ്‍ തിരിച്ചടവിലേക്ക് 80,000 കോടി അസാധു നോട്ടുകളെത്തി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനം വന്ന നവംബര്‍ എട്ടുമുതല്‍ രാജ്യത്തെ 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടുലക്ഷം രൂപവീതം അസാധുനോട്ടുകള്‍ നിക്ഷേപമായി എത്തിയെന്ന് ആദായ നികുതി വകുപ്പ്. എന്നാല്‍ നവംബര്‍ എട്ടുമുതല്‍ 80,000 കോടി രൂപയുടെ ലോണ്‍ തിരിച്ചടവ് ബാങ്കുകളില്‍ എത്തിയെന്നും ഇവയെല്ലാം അസാധുവായി പ്രഖ്യാപിച്ച നോട്ടുകളായിരുന്നുവെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
ഇവയില്‍ മൂന്നു മുതല്‍ നാല് ലക്ഷം കോടി രൂപവരെ അനധികൃതമായിട്ടുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 16,000 കോടി രൂപയാണ്. പല നിര്‍ജീവ അക്കൗണ്ടുകളിലും ഏതാണ്ട് 25,000 കോടി രൂപ നിക്ഷേപമായി എത്തിയിട്ടുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനത്തിനുശേഷം10,700 കോടി രൂപയാണ് നിക്ഷേപമായി എത്തിയത്. സഹകരണ ബാങ്കുകളിലെത്തിയ നിക്ഷേപത്തെക്കുറിച്ച് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."