HOME
DETAILS
MAL
വിദ്വേഷ പ്രസംഗം: സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ്
backup
January 10 2017 | 19:01 PM
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. സാക്ഷി മഹാരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കമ്മിഷന് നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഉത്തര്‍പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. ഇത് അവഗണിച്ചാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരേയും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകര്‍ക്കെതിരേയും പൊലിസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. പ്രസംഗത്തിന്റെ വിഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."