കോട്ടുമല എന്നത് പാണ്ഡിത്യത്തിന്റെ നാമം
മലപ്പുറം: കോട്ടുമല എന്ന കുഗ്രാമത്തിനു പാണ്ഡിത്യത്തിന്റെ മേല്‍വിലാസം ചാര്‍ത്തിക്കൊടുത്താണ് പിതാവിനു പിന്നാലെ കോട്ടുമല ടി.എം ബാപ്പുമുസ്്‌ലിയാര്‍ വിടവാങ്ങിയത്. മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിലെ ഗ്രാമപ്രദേശമാണ് കോട്ടുമല. അന്തരിച്ച ബാപ്പു മുസ്്‌ലിയാരുടെ പിതാവും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ഇവിടെ ജോലി ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ പേരിനൊപ്പം കോട്ടുമലയെന്ന സ്ഥലപ്പേര് ചേര്‍ത്തു വിളിക്കപ്പെട്ടത്.
1943ല്‍ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളജില്‍ നിന്നു പഠനത്തിനു ശേഷം ആദ്യം ദര്‍സ് നടത്തിയത് ഇവിടെയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ പഠിച്ച ആ ദര്‍സ് കോട്ടുമല ദര്‍സ് എന്നും അധ്യാപകനായ അബൂബക്കര്‍ മുസ്‌ലിയാര്‍ കോട്ടുമല ഉസ്താദ് എന്നും അറിയപ്പെട്ടു. പുത്തനാശയക്കാര്‍ക്കെതിരേയുള്ള പൊതു വേദികളില്‍ നിറഞ്ഞു നിന്ന അബൂബക്കര്‍ മുസ്‌ലിയാരുടെ പേരിനൊപ്പം കോട്ടുമലയെന്നും ചേര്‍ത്തു വായിച്ചു തുടങ്ങി. ആ പേരും പെരുമയും തന്നെയാണ് മകന്‍ ബാപ്പു മുസ്്‌ലിയാര്‍ക്കും കൈവന്നത്. മലപ്പുറം നഗരത്തിനടുത്തുള്ള കാളമ്പാടിയില്‍ താമസിക്കുന്ന തറയില്‍ മുഹമ്മദ് ബാപ്പു മുസ്്‌ലിയാര്‍ ഇനി ജന ഹൃദയങ്ങളില്‍ ജീവിക്കുക, പിതാവില്‍ നിന്നു അനന്തരം ലഭിച്ച കോട്ടുമല എന്ന സ്ഥല നാമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."