സ്വതന്ത്ര കര്‍ഷക സംഘം ധര്‍ണ നടത്തി
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക അവഗണനക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സംസ്ഥാന ഓഫീസുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പനമരം വില്ലേജ് ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ ജില്ലാ ജന.സെക്രട്ടറി സി. മമ്മി പൊഴുതന ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് കൈതക്കല്‍ അധ്യക്ഷനായി. എം.കെ ഉസ്മാന്‍ സ്വാഗതം പറഞ്ഞു. പി ഇബ്രാഹിം മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.വി അബു, പി.കെ അബ്ദുല്‍ അസീസ്, എന്‍ കാദര്‍, സലിം അത്താണി, കേളോത്ത് ഉമ്മര്‍, കെ ഷാജഹാന്‍, സി.കെ അബു സംസാരിച്ചു.
കാട്ടിക്കുളം: വി അസ്സൈനാര്‍ ഹാജി, ഹാരിസ് കാട്ടിക്കുളം, മൊയ്തു വളവില്‍, പ്രസാദ് തോല്‍പ്പെട്ടി, സലിം എടയൂര്‍ക്കുന്ന് സംബന്ധിച്ചു.
മീനങ്ങാടി: കൃഷിഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.എം. ഷബീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.കെ സൈതലവി അധ്യക്ഷനായി. പി.കെ മൊയ്തീന്‍ കുട്ടി, എം.എ അയ്യൂബ്, അഷ്‌കറലി, ഹൈറുദ്ദീന്‍, ഷമീര്‍ സംസാരിച്ചു.
മുട്ടില്‍: പോസ്‌റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുഹമ്മദ് വടകര ഉദ്ഘാടനം ചെയ്തു. മാങ്കേറ്റിക്കര മുഹമ്മദാലി അധ്യക്ഷനായി. എം അന്ത്രു, എന്‍.കെ റഷീദ്, എം.കെ ഫൈസല്‍, സി അബ്ദുള്‍ ഖാദര്‍, സി നൂറുദ്ധീന്‍, എന്‍.ടി ഹംസ, മൊയ്തു മേസ്ത്രി സംസാരിച്ചു. സെക്രട്ടറി വി. സിറാജ് സ്വാഗതവും ഒ.കെ സക്കിര്‍ നന്ദിയും പറഞ്ഞു.
അമ്പലവയല്‍: അമ്പലവയല്‍ കൃഷി ഭവന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. സി അസൈനു അധ്യക്ഷനായി. കെ അഹമ്മദ്കുട്ടി സംസാരിച്ചു. എ.കെ.എ ഹകീം സ്വാഗതവും, കെ.പി ലത്തീഫ് നന്ദിയും പറഞ്ഞു.
തരുവണ: തരുവണ പോസ്‌റ്റോഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.എച്ച് അഹമ്മദ് ഹാജി അധ്യക്ഷനായി. സി മമ്മു ഹാജി, പി.ടി അമ്മദ്, മായന്‍ മുഹമ്മദ്, കെ.ടി മമ്മുട്ടി, കെ.കെ ഇബ്രാഹിം സംസാരിച്ചു. പുഴക്കല്‍ ഉസ്മാന്‍ സ്വാഗതം പറഞ്ഞു.
തവിഞ്ഞാല്‍: പഞ്ചയാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പോസ്‌റ്റോഫീസിന് നടന്ന ധര്‍ണ്ണ മണ്ഡലം സെക്രട്ടറി മായിന്‍ മുതിര ഉദ്ഘാടനം ചെയ്തു. വി.സി അമ്മത്, കെ.കെ.സി അബൂബക്കര്‍, എന്‍.കെ ജബ്ബാര്‍, പി.കെ സിദ്ദീഖ്, എം.എസ്. മുഹമ്മദ്, പി.എം. ഇബ്രാഹിം, അഷറഫ് , പി.സി പോക്കര്‍, കുന്നത്ത് ഇബ്രാഹിം ഹാല്ലേരി മൊയ്തു ഹാജി, ഇല്യാസ്, ഇബ്രാഹിം ഹാജി, എം. മുജീബ്, റഫീഖ് കൈപ്പാണി സംസാരിച്ചു.
വെങ്ങപ്പള്ളി: കൃഷി ഭവനുമുന്നില്‍ നടത്തിയ ധര്‍ണ്ണ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍, പഞ്ചാര ഉസ്മാന്‍, തന്നാണി അബൂബക്കര്‍, പി കുഞ്ഞിമുഹമ്മദ്, പി.പി അഷ്‌റഫ്, അണക്കായി റസാഖ്, ജാസര്‍ പാലക്കല്‍, നൗഷാദ് ചൂര്യാറ്റ സംസാരിച്ചു.
പൊഴുതന: കൃഷി ഭവനുമുന്നില്‍ നടത്തിയ ധര്‍ണ്ണ നാസര്‍ കാതിരി ഉദ്ഘാടനം ചെയ്തു. കെ.കെ ഹനീഫ, സി. ഷംസുദ്ദീന്‍, കരെയക്കാടന്‍ അസീസ്, മുനീര്‍ മേല്‍മുറി, കെ. ഹംസ, കെ.കെ അന്‍വര്‍, സത്താര്‍ മലായി സംസാരിച്ചു.ജി, ക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."