HOME
DETAILS
MAL
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നികുതിയിളവ് സുപ്രിം കോടതി ശരിവച്ചു
backup
January 11 2017 | 10:01 AM
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതിയിളവ് സുപ്രിം കോടതി ശരിവച്ചു. നികുതിയിളവ് ചോദ്യം ചെയ്തുള്ള ഹരജി കോടതി തള്ളി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിക്കുന്ന നികുതിയിളവ് നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോയല്ലെന്നും കോടതി വ്യക്തമാക്കി.
മനോഹര്‍ ലാല്‍ ശര്‍മയാണ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഹരജിയിലെ വാദങ്ങള്‍ തള്ളിയ കോടതി ഇതില്‍ അസ്വാഭാവികതയില്ലെന്നും വ്യക്തമാക്കി.
1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13 എ വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മനോഹര്‍ ലാല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."