സഹാറ-ബിര്‍ള കേസ്: പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സഹാറ- ബിര്‍ള കോഴക്കേസില്‍ പ്രത്യേകാന്വോഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് നല്കിയ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ മതിയായ തെളിവായി കണക്കാകാനാകില്ലെന്നും ഇതു പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സഹാറയില്‍ നിന്നും 40 കോടിയും ബിര്‍ളയില്‍ നിന്ന് 12 കോടിയും മോദി കൈപ്പറ്റിയെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴ നല്‍കിയെന്നതിന് തെളിവായുള്ള സഹാറ രേഖകളാണ് പുറത്തു വന്നിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിക്ക് കോടികള്‍ കോഴ നല്‍കിയെന്ന് രേഖപ്പെടുത്തിയ ഡയറികളാണ് സഹാറയില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷണ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."