HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
backup
January 11 2017 | 21:01 PM
തിരുവനന്തപുരം: മന്ത്രിമാരായ എം.എം. മണിയും മേഴ്സിക്കുട്ടിയമ്മയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസിനുനേരെ കല്ലേറു നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി.
ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷിജു തടത്തില്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്കു പരുക്കേറ്റു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ യോഗം സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."