സ്വാശ്രയ കോളജുകളിലെ പീഡനം: യുവജന കമ്മിഷന്‍ പഠന റിപ്പോര്‍ട്ട് തയാറാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പീഡനത്തെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന യുവജന കമ്മിഷന്‍ തീരുമാനിച്ചു. വിവിധ സ്വാശ്രയ കോളജുകളില്‍ മാനേജ്‌മെന്റുകള്‍ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് സമഗ്രപഠനത്തിന് തീരുമാനിച്ചതെന്ന് യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍, എന്‍ജിനിയറിങ് കോളജുകളിലും സ്വാശ്രയ മാനേജ്‌മെന്റുകള്‍ നടത്തുന്ന അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠന വിധേയമാക്കും. വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായും അച്ചടക്കത്തിന്റെ പേരില്‍ നിഷ്ഠൂരമായ ശിക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ വിധേയമാക്കുന്നതായും നിരവധി പരാതികള്‍ യുവജന കമ്മിഷനു ലഭിച്ച സാഹച്യത്തിലാണ് സമഗ്രപഠനം.
പഠന റിപ്പോര്‍ട്ടിനൊപ്പം ഭാവിയില്‍ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കും.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് ജില്ലാ പൊലിസ് മേധാവിയോടും കോളജ് അധികാരികളോടും യുവജന കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനകം കമ്മിഷന് വിശദീകരണം സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്ന് യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെ
റോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."