മതസൗഹാര്‍ദത്തിന്റെ നേര്‍ക്കാഴ്ചയായി എരുമേലി പേട്ടതുള്ളല്‍
എരുമേലി: എരുമേലി പേട്ടതുളളലിന് സമാപനമായി. ബുധനാഴ്ച നടന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ട ഭക്തിസാന്ദ്രമായി. രാവിലെ 11 മണിയോടെ അമ്പലപ്പുഴ പേട്ടസംഘം സമൂഹപെരിയോര്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ നൈാര്‍ ജുമുഅ മസ്ജിദില്‍ എത്തി.
ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ്, സെക്രട്ടറി സി.യു അബ്ദുല്‍ കരീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കാണിക്കയിട്ട സംഘം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങി. വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വലിയമ്പലത്തില്‍ പേട്ട അവസാനിച്ചു.
ഉച്ചയ്ക്ക് മൂന്നുമണിയോടെ യോഗ പെരിയോന്‍ എ.കെ വിജയകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആലങ്ങാട്ട് സംഘത്തിന്റെ പേട്ട കൊച്ചമ്പലത്തില്‍ നിന്നും ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലേക്ക് നീങ്ങി.
വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സംഘവും വലിയമ്പലത്തില്‍ പേട്ട അവസാനിപ്പിച്ചു.
ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ജി. പത്മകുമാര്‍, അസി. കമ്മിഷണര്‍ കെ.എ രാധികാ ദേവി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.എന്‍ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പി.സി ജോര്‍ജ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ക്യഷ്ണകുമാര്‍, എസ്.പി എന്‍. രാമചന്ദ്രന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."