തായ്‌വാന്‍ തീരത്ത് വീണ്ടും ചൈനീസ് കപ്പല്‍
തായ്‌പെയ്: തായ്‌വാന്‍ തീരത്ത് വീണ്ടും ചൈനീസ് കപ്പല്‍ കണ്ടെത്തി. ചൈനയുടെ സോവിയറ്റ് നിര്‍മിത വിമാനമായ ലെയോനിങ്ങിന്റെ അകമ്പടിയോടെയാണു കഴിഞ്ഞ ദിവസം ഒരുകൂട്ടം ചൈനീസ് യുദ്ധക്കപ്പല്‍ തായ്‌വാന്‍ കടലിടുക്ക് വഴി സഞ്ചരിച്ചത്. സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ തായ്‌വാന്‍ തങ്ങളുടെ സമുദ്ര-നാവിക അതിര്‍ത്തിയിലെ ചൈനീസ് നീക്കം നിരീക്ഷിക്കാന്‍ നാവിക കപ്പലുകളും ജെറ്റുകളും വിന്യസിച്ചിട്ടുണ്ട്.
ദക്ഷിണ ചൈനാ സമുദ്രത്തില്‍ സൈനികാഭ്യാസങ്ങള്‍ നടത്തി മടങ്ങവെയാണു യുദ്ധക്കപ്പലുകള്‍ തായ്്‌വാന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിച്ചത്.
തായ്‌വാന്റെ ജലാതിര്‍ത്തി ലംഘിച്ചിട്ടില്ലെങ്കിലും തങ്ങളുടെ തെക്കുപടിഞ്ഞാറന്‍ വ്യോമപ്രതിരോധ മേഖലയില്‍ ചൈനീസ് വിമാനം പ്രവേശിച്ചതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മേഖലയില്‍ അനധികൃത നീക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജെറ്റുകളും നാവിക കപ്പലുകളും വിന്യസിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് ചെന്‍ ചുങ്-ചി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ബീജിങ് നിര്‍ത്തിവച്ച നയതന്ത്ര ആശയവിനിമയ മാര്‍ഗങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കണമെന്ന് ചൈനയിലെ തായ്്‌വാന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തായ്‌വാന്റെ ദേശസുരക്ഷ സംരക്ഷിക്കാന്‍ ആവശ്യത്തോളം പ്രാപ്തി തങ്ങള്‍ക്കുണ്ടെന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുകയാണെന്നും ഈ വിഷയത്തില്‍ ആരും അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്നും ചൈനയുടെ പുതിയ നീക്കത്തോട് പ്രതികരിക്കവേ തായ്‌വാന്റെ മെയിന്‍ലാന്‍ഡ്കാര്യ കൗണ്‍സില്‍ മന്ത്രി ചാങ് സിയാ യൂഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."