പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഇന്ന്
തൊടുപുഴ: മോട്ടോര്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേരളാ സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് തൊടുപുഴ ജോ. ആര്‍.ടി.ഒ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങളായ ഹരിത ട്രിബ്യൂണല്‍വിധി, നോട്ട് മരവിപ്പിക്കല്‍, ഇന്‍ഷുറന്‍സ്, ടാക്‌സ് തുക വര്‍ധനവ് എന്നിവയ്ക്ക് ശേഷമാണ് ആര്‍ടിഒ ഓഫീസ് സേവനങ്ങള്‍ക്കും അമീതഫീസ് വര്‍ധനവ് പ്രഖ്യാപിച്ചത്.
മങ്ങാട്ടുകവലയില്‍നിന്ന് പ്രകടനം ആരംഭിക്കും. ജോ. ആര്‍.ടി.ഒ ഓഫീസിന് മുമ്പില്‍ നടത്തുന്ന ധര്‍ണ സംസ്ഥാന ജോയിന്റ് സെക്രട്ടറി റഫീഖ് ഉടുമ്പന്നൂര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ രജീവ് പുഷ്പാംഗതന്‍, കെ. കെ അജാസ്, അന്‍വര്‍ ബിലാല്‍, നാസര്‍ പാലമൂട്ടില്‍, സുരേഷ് മാരാട്ടുകുളം, നിഷാദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."