കുന്നത്തൂരില്‍ പരക്കെ മോഷണം
ശാസ്താംകോട്ട: കാരാളി മുക്കിലും ശൂരനാട്ടും പരക്കെ മോഷണം. കാരാളി മുക്കില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളിലും ശൂരനാട്ട് വീട്ടമയുടെ മാലയും മോഷണം നടത്തി. കാരാളി മുക്കില്‍ ഷാജഹാന്റെ ഉടമസ്ഥയിലുള്ള ഭാരത് ബേക്കറിയില്‍ നിന്നും പന്ത്രണ്ടായിരം രൂപയും ബേക്കറി സാധനങ്ങളും സമീപത്തുള്ള സുകുമാരന്റെയും മുഹമ്മദ് കുഞ്ഞിന്റെ കടകളില്‍ നിന്നും സ്റ്റേഷനറി സാധനങ്ങളും അപഹരിച്ചു. നിരവധി വീട്ടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
ഭാരത് ബേക്കറിയുടെ പിന്നില്‍ നിന്ന് മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. ശൂരനാട് തെക്കേമുറി ചിറമുക്കിന് സമീപം സ്റ്റേഷനറി കട നടത്തുന്ന മിനിമംഗലത്ത് ശാന്ത (62)യുടെ മാലയാണ് അപഹരിച്ചത്.
രാത്രി എട്ടുമണിയോടെ ബൈക്കിലെത്തിയ രണ്ട് പേര്‍ സിഗരറ്റ് ആവശ്യപ്പെട്ടുകയും സാധനം എടുത്ത് കൊടുക്കുന്നതിനിടെ ഇവരുടെ മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. ഇരു സംഭവങ്ങളിലും പൊലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."