HOME
DETAILS
MAL
വൃത്തിഹീനമായ സാഹചര്യം; ഹോട്ടല്‍ പൂട്ടിച്ചു
backup
January 12 2017 | 05:01 AM
കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ കോര്പറേഷന് ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. കോര്പറേഷന് ഓഫിസിനു സമീപത്തെ ശ്രീ വെങ്കടേഷ് ലഞ്ച് ഹോം ആണ് ഇന്നലെ പരിശോധന നടത്തി പൂട്ടിച്ചത്. ഉച്ചഭക്ഷണത്തില്‍ കൂറയെ കിട്ടിയെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.വി ബാബുരാജിന്റെ നിര്ദേശത്തെു തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. അടുക്കള വൃത്തിയാക്കിയ ശേഷം ഹോട്ടല്‍ വീണ്ടും തുറന്നാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍പും ഇവിടെ ആരോഗ്യ വിഭാഗം പരിശോധന നടത്തി പിഴ ചുമത്തിയിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ചപ്പാത്തി പിടികൂടിയതിതെുടര്ന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."