HOME
DETAILS
MAL
മൊബൈലില്‍ വ്യാജ സന്ദേശമയച്ച് തട്ടിപ്പ്
backup
January 12 2017 | 06:01 AM
നന്തിബസാര്‍: ദീര്‍ഘകാലം മൊബൈല്‍ ഉപയോഗിച്ചതിന് ഒരു ഗാലക്സി മൊബൈല്‍ പോസ്റ്റലായി അയച്ചിട്ടുണ്ടെന്നും രണ്ടായിരം രൂപ കൊടുത്തു പോസ്റ്റാഫിസില്നിന്ന് കൈപ്പറ്റണമെന്നും മൊബൈലില്‍ സന്ദേശം നല്കി കബളിപ്പിച്ചു. സന്ദേശം വിശ്വസിച്ചയാളാണ് തട്ടിപ്പിനിരയായത്.
നാരങ്ങോളി കുളത്തിനടുത്ത, നിലയെടുത്ത് ഇബ്രാഹീമാണ് തട്ടിപ്പിനിരയാത്. പോസ്റ്റുമാന് പണം കൊടുത്തു പാര്‍സല്‍ തുറന്നപ്പോള്‍ അതില്‍ മൊബൈലിനു പകരം ഒരു ചെറിയ ബെല്‍റ്റും ഒരു പഴ്സും മാത്രമായിരുന്നു. ചതി മനസ്സിലാക്കിയ ഇബ്രാഹിം ഉടനെ സന്ദേശം വന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."