പ്രവേശനോത്സവത്തില്‍ പ്രസംഗം വേണ്ട
കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂള്‍ പ്രവേശനോത്സവത്തില്‍ പ്രസംഗങ്ങള്‍ വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ്. പകരം നവാഗതര്‍ക്കു വിദ്യാലയ അന്തരീക്ഷത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്ന കളികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്നും ഉത്തരവിറക്കി. പ്രസംഗങ്ങള്‍ അരോചകമാവുന്നുവെന്നും പ്രവേശനോത്സവത്തിന്റെ ശോഭ കെടുത്തുന്നുവെന്നുമുള്ള സര്‍വശിക്ഷാ അഭിയാന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇക്കുറി പ്രവേശനോത്സവത്തില്‍ പ്രസംഗത്തിന് വിലക്ക് വീണത്.
പ്രവേശനോത്സവ ചടങ്ങില്‍ നിന്ന് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രയും ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്.
കനത്ത ചൂട് തുടരുകയാണെങ്കില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ ഇതു ദോഷകരമായി ബാധിക്കും എന്നുള്ളതിനാലാണ് ഘോഷയാത്ര ഒഴിവാക്കിയത്. സ്കൂളുകളില്‍ നടക്കുന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനോത്സവ ചടങ്ങില്‍ പ്രസംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നല്കിയ നിര്‍ദേശത്തിലുണ്ട്. ഒന്നാം ക്ലാസിലെത്തുന്ന നവാഗതര്‍ക്ക് സ്കൂള്‍ അന്തരീക്ഷം ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കണം പ്രവേശനോത്സവത്തിന്റെ നടത്തിപ്പെന്നും ജില്ലാതലം മുതല്‍ പഞ്ചായത്തുതലം വരെ നടക്കുന്ന പ്രവേശനോത്സവത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നതിനാല്‍ വളരെ ചെറിയ പ്രസംഗങ്ങളിലൂടെ ചടങ്ങ് തീര്‍ക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ക്ക് വിദ്യാലയ അന്തരീക്ഷത്തോട് അലിഞ്ഞുചേരാന്‍ സാധിക്കുന്ന നിലയില്‍ മത്സരങ്ങള്‍, കളികള്‍ തുടങ്ങിയവയും സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും സ്കൂളിലെ മുതിര്‍ന്ന ക്ലാസിലെ കുട്ടികളുടെ സര്‍ഗവാസന വളര്‍ത്തുന്ന കലാപരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."