നൂറ്റാണ്ടിലേറെ പഴക്കമുള്ള ചര്‍ച്ചിന് സ്വവര്‍ഗാനുരാഗികളായ ദമ്പതികളുടെ നേതൃത്വം
ന്യൂയോര്‍ക്ക്: നൂറ്റിപ്പതിനഞ്ചുവര്ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ വാഷിങ്ടണ്‍ ഡി.സിയിലെ കാല്‍വരി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഇനിമുതല്‍ സ്വവര്‍ഗാനുരാഗികളായ ദമ്പതിമാര്‍ ആത്മീയ നേതൃത്വം നല്‍കും. സാലി സാരട്ട്, മറിയ സ്വയറിംഗന്‍ എന്നീ ദമ്പതിമാരെ ചര്‍ച്ചിലെ പാസ്റ്റര്‍മാരായി നിയമിച്ചതായി ജനുവരി മൂന്നിന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് അധികൃതര്‍ അറിയിച്ചു.
2015 ല്‍ ഓര്ഡെയന് ചെയ്യപ്പെട്ട ഇരുവരും കാല്‍വരി ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരായി ഫെബ്രുവരി 26ന് ഇവര്‍ ചുമതലയേല്‍ക്കും. സ്വവര്‍ഗാനുരാഗികള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും വളരെ സംതൃപ്തരാണെന്നും കഴിവിനനുസരിച്ച് സേവനം ചെയ്യുമെന്നും നിയമനം ലഭിച്ച ഇവര്‍ പ്രതികരിച്ചു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. ഈ പരിചയ സമ്പത്തും കഴിവും മുതല്‍ക്കൂട്ടാകുമെന്നാണ് ചര്‍ച്ചസ് മിനിസ്റ്റീരിയല്‍ സെലക്ഷന് കമ്മിറ്റി ചെയര്‍ കാരള്‍ ബ്ലിത്ത് അഭിപ്രായപ്പെട്ടു.
സ്വവര്‍ഗാനുരാഗികളെ പുരോഹിതരായി നിയമിച്ച നടപടിയും വിവാദത്തിലായിട്ടുണ്ട്. ഇത് മത പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."