പടിഞ്ഞാറത്തറ-മൊതക്കര റൂട്ടിലെ സമാന്തര സര്‍വിസ് നിയന്ത്രിക്കണം
വാരാമ്പറ്റ: മാനന്തവാടി -പന്തിപ്പൊയില്‍ -മൊതക്കര-പടിഞ്ഞാറത്തറ റൂട്ടില്‍ ബസ് സര്‍വിസ് നിലക്കാന് കാരണമാകുന്ന സമാന്തര സര്‍വിസുകളെ ആര്.ടി.ഒ ഇടപെട്ട് നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വാരാമ്പറ്റ പ്രദേശവാസികളുടെ ഏക യാത്രാ സൗകര്യമായി ഒരു കെ.എസ്.ആര്.ടി.സി ബസും നാമമാത്രമായ സ്വകാര്യ ബസുകളുമാണ് ഈ റൂട്ടിലുള്ളത്. സമാന്തര സര്‍വിസ് നടത്തുന്ന ഓട്ടോ ടാക്സി ജീപ്പുകളുടെയും മത്സര ഓട്ടമാണ് ഈ റൂട്ടില്‍ നടക്കുന്നത്.
ആദിവാസികളും സാധാരണക്കാരുടെയും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള നിരവധിയാളുകളുടെ യാത്ര സൗകര്യമാണ് അധികൃതരുടെ അനാസ്ഥ മൂലം നിശ്ചലമാകുന്നത്. പ്രസ്തുത ബസ് സര്‍വിസുകള്‍ മാനന്തവാടിയില്‍ നിന്നും എട്ടേ നാലില്‍ എത്തുമ്പോഴേക്കും പടിഞ്ഞാറത്തറയില്‍ നിന്നും പന്തിപ്പൊയിലിലേക്ക് എത്തുമ്പോഴേക്കും മിനിറ്റ്കള്ക്കകം സമാന്തര ടാക്സികള്‍ അപകടാവസ്ഥയില്‍ ആളുകളെ കുത്തിനിറച്ച് സര്‍വിസ് നടത്തുകയാണ്. പൂര്‍ണമായും കലക്ഷന്‍ നഷ്ട്ടപ്പെട്ട കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ സര്‍വിസ് നിര്‍ത്തേണ്ട സാഹചര്യമാണെന്നും ഭാരവാഹികളായ ടി.എച്ച് ഇബ്രാഹിം ഹാജി, എം.എ സമീര്‍, ടി.കെ റിയാസ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."