പുനരധിവാസത്തിന് വനം വകുപ്പ് തടസ്സം; സമരത്തിനൊരുങ്ങി നാട്ടുകാര്‍
ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് അയ്യംകൊല്ലി ചണ്ണകൊല്ലിയിലേക്ക് സ്ഥലം മാറ്റം നല്‍കി പുനരധിവസിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വനം വകുപ്പ് വിലങ്ങ് തടിയാകുന്നു. ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ മേല്‍ നോട്ടത്തില്‍ നെല്ലിയാമ്പതിയില്‍ 30 വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അതിനിടക്കാണ് വനം വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നത്. വീട് നിര്‍മാണത്തിന് മാത്രമാണ് വനം വകുപ്പ് അനുമതി നല്‍കിയിരിക്കുതെന്നും സ്ഥലത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നുമാണ് വനം വകുപ്പ് പറയുന്നത്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ വികസനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാഭരണകൂടം അനുമതി നല്‍കിയതാണെന്നിരിക്കെ വനം വകുപ്പിന്റെ എതിര്‍പ്പ് വിവാദമായിരിക്കുകയാണ്. കലക്ടര്‍, മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍, ഡി.എഫ്.ഒ, ഡി.ആര്‍.ഒ എന്നിവരാണ് വികസനത്തിന് അനുമതി നല്‍കിയിരുന്നത്. ജെ.സി.ബി ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."