പാതയോരത്തെ വന്‍മരം അപകട ഭീഷണിയാകുന്നു
കൊടുവള്ളി: ദേശീയപാതയില്‍ ദാറുല്‍ അസ്ഹര്‍ ഖുര്‍ആന്‍ അക്കാദമിക്കു സമീപം ഓവുചാല്‍ നിര്‍മാണത്തിനായി മണ്ണെടുത്തതിനെ തുടര്‍ന്ന് വന്‍മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഓവുചാലിനായി മണ്ണെടുത്തപ്പോള്‍ മരത്തിന്റെ ഒരു ഭാഗത്തെ വേര് പുറത്തുവന്ന നിലയിലാണ്. അടിവേരിലെ മണ്ണ് ഇളക്കി മാറ്റിയതിനാല്‍ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴാന്‍ സാധ്യയേറെയാണ്.
നാട്ടുകാരും കെ.എം.ഒ സ്‌കൂള്‍, അല്‍ബിര്‍റ് പ്രീ സ്‌കൂള്‍, കൊടുവള്ളി ഗവ. ഹൈസ്‌കൂള്‍, വിവിധ മദ്‌റസകള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളും പതിവായി സഞ്ചരിക്കുന്ന വഴിയിലാണ് വന്‍മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."